പണിയെടുക്കാതെ പണത്തട്ടിപ്പ്..! തൊഴിലുറപ്പ് പദ്ധതി നടത്തിപ്പില്‍ വ്യാപക ക്രമക്കേട്; പാഴാകുന്നത് കോടികള്‍

TVM-=THOZHILURAPPU-Lകൊട്ടാരക്കര: മിക്ക പഞ്ചായത്തുകളിലേയും തൊഴിലുറപ്പ് പദ്ധതി നടത്തിപ്പില്‍ വ്യാപക ക്രമക്കേടുകള്‍ നടന്നു വരുന്നതായി ആക്ഷേപം. ജനപ്രതിനി ധികളും പദ്ധതി നിര്‍വഹണ ഉദ്യോഗസ്ഥരും പങ്കാളികളാകുന്ന അഴിമതി മൂലം ഒരോ വര്‍ഷവും കോടികള്‍ ആണ് പൊതു ഖജനാവിന് നഷ്ടമായി ക്കൊണ്ടിരിക്കുന്നത്.സുതാര്യമായ ഓഡിറ്റ് സമ്പ്രദായം നിലവിലില്ലാത്തത് അഴിമതിക്കാര്‍ക്ക് തുണയാകുകയും ചെയ്യുന്നു. പ്രത്യുല്‍പാദനപരവും ജനങ്ങള്‍ക്ക് ഉപകാര പ്രദവുമായ പദ്ധതികളൊന്നും തന്നെ ആവിഷ്കരിക്കപ്പെടുന്നില്ല.

ഗ്രാമീണ റോഡുകളിലെ കാടു തെളിക്കല്‍ മാത്രമാണ് പ്രധാന ജോലിയായി ഏറ്റെടുത്തിട്ടുള്ളത്. ചുരങ്ങിയ സമയം കൊണ്ട് ചെയ്തു തീര്‍ക്കാവുന്ന ഈ ജോലികള്‍ തൊഴില്‍ ദിനങ്ങള്‍ വര്‍ധിപ്പിക്കുന്നതിനുവേണ്ടി നീട്ടിക്കൊണ്ടുപോവുകയാണ് ചെയ്തുവരുന്നിരുന്നത്. ൗഷധ സസ്യങ്ങളും തണല്‍ വൃക്ഷങ്ങളും നശിപ്പിക്കപ്പെടുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ ഇപ്പോള്‍ റോഡുകളിലെ കാടുതെളിക്കല്‍ ജോലിക്ക് നിയമതടസമുണ്ടായിട്ടുണ്ട്. ഇതുമൂലം ഇപ്പോള്‍ നൂറു തൊഴില്‍ ദിനങ്ങള്‍ പൂര്‍ത്തിയാക്കല്‍, സ്വകാര്യ വ്യക്തികളുടെ കൃഷിഭൂമികളെയാണ് പദ്ധതി നടത്തിപ്പുകാര്‍ ആശ്രയിക്കുന്നത്.

പൊതു ഖജനാവിലെ പണം പൊതുവായ ആവശ്യങ്ങള്‍ക്കു വേണ്ടി ഉപയോഗിക്കുന്നതിനു പകരം സ്വകാര്യ വ്യക്തികള്‍ക്കുവേണ്ടി ചിലവഴിക്കുകയാണ്.ഇത് ഇപ്പോഴും വന്‍ ക്രമക്കേടുകളാണ് നടക്കുന്നത്. തൊഴിലുറപ്പുകാര്‍ ജോലി ചെയ്ത കൃഷി ഭൂമി വൃത്തിയാകില്ല എന്ന കാരണത്താല്‍ പലരും ഭൂമി വിട്ടുകൊടുക്കാറില്ല. എന്നാല്‍ നിര്‍ബന്ധപൂര്‍വം ഭൂമിയുടെ പറ്റ്ചിട്ടി വാങ്ങിയാണ് കൃഷിയിടങ്ങളില്‍ പണി ചെയ്യുന്നത്. റബര്‍ പുരയിടങ്ങളിലും വീട്ടുപുരയിടങ്ങളിലുമാണ് ഈ രീതിയിലുള്ള കിളക്കലും മണ്ണ് ഇളക്കലും മറ്റും നടക്കുന്നത്.

എന്നാല്‍ ഭൂമി വ്യത്തിയാകണമെങ്കില്‍ ഉടമ കര്‍ഷകതൊഴിലാളികളെ പിന്നീട് ജോലിക്ക് നിര്‍ത്തേണ്ടുന്ന സ്ഥിതിയാണ്. 10 സെന്റ് ഭൂമിയുടെ പറ്റ്ചിട്ടി വാങ്ങിയാല്‍ 10 സെന്റ് കിളച്ചുവെന്നാണ് രേഖയുണ്ടാക്കുന്നത്.എന്നാല്‍ ഈ 10 സെന്റില്‍ അഞ്ച് സെന്റും വീടായിരിക്കും. ബാക്കിയുള്ള ഭാഗത്താണ് ജോലി നടക്കുന്നത്. ഒരു കര്‍ഷക തൊഴിലാളി ഒരു ദിവസം കൊണ്ടു ചെയ്യുന്ന ജോലി 10 തൊഴിലുറപ്പു തൊഴിലാളികള്‍ 10 ദിവസം കൊണ്ടാണ് ചെയ്തു തീര്‍ക്കുന്നത്. ഒരാള്‍ക്ക് 280 രുപ വച്ച് 10 പേരുടെ 10 ദിവസത്തെ പദ്ധതി ചെലവ് 28000 രുപയോളം വരും. ഈ രീതിയിലാണ് ഒരോ പദ്ധതി നിര്‍വഹണത്തിന്റെ പേരിലും കോടികള്‍ പാഴാകുന്നത്.

ഭൂമിയുടെ വിലയോളം ആകുന്നുണ്ട് കിളയ്ക്കുന്നതിന്റെ കൂലി. ഇതു കൂടാതെ ചെയ്യാത്ത ജോലി പോലും ചെയ്തതായി രേഖപ്പെടുത്തിയും അളവുകളില്‍ വെട്ടിപ്പ് നടത്തിയും തട്ടിപ്പ് നടത്തി വരുന്നുണ്ട്.തൊഴിലുറപ്പ് പദ്ധതിയിലെ മേട്രന്‍മാരും നിര്‍വഹണ ഉദ്യോഗസ്ഥരും ചേര്‍ന്നാണ് ഇതിന് കളമൊരുക്കുന്നത്. ഇവരോടൊപ്പം ചിലയിടങ്ങളില്‍ ജനപ്രതിനിധികളും ഈ തട്ടിപ്പിന് കൂട്ടു നില്‍ക്കുകയും പണം പറ്റുകയും ചെയ്തു വരുന്നുണ്ട്.

ഗ്രാമീണ പ്രദേശങ്ങളിലെ ഇടവഴികളുടേയും, ചെറു റോഡുകളുടേയും നിര്‍മ്മാണവും, പുനരുദ്ധാരണവും പൊതു കുളങ്ങളുടെ നവീകരണവും, സംരക്ഷണവും തോടുകളുടേയും, നീര്‍ച്ചാലുകളുടേയും വ്യത്തിയാക്കലും, സംരക്ഷണവും, പൊതു സ്ഥലങ്ങള്‍ ശുചിയാക്കല്‍, തരിശ് ഭൂമികള്‍ കൃഷിക്ക് ഉപയുക്തമാക്കുക തുടങ്ങിയ ഒട്ടേറെ പദ്ധതികള്‍ മാര്‍ഗരേഖയിലുണ്ടെങ്കിലും അവയൊന്നും ആവിഷ്കരിച്ച് നല്‍കാന്‍ ജനപ്രതിനിധികളും നിര്‍വ്വഹണ ഉദ്യോഗസ്ഥരും തയാറാകുന്നില്ല.

സ്വകാര്യ പുരയിടങ്ങളില്‍ ഉണ്ടും, ഉറങ്ങിയും കഴിയുകയാണ് തൊഴിലാളികള്‍. രാഷ്ട്ര പുനര്‍ നിര്‍മ്മാണത്തിന് ഉപയോഗിക്കേണ്ടുന്ന പണമാണ് ഇങ്ങനെ പാഴാകുന്നത്.പദ്ധതിയുടെ പേരു പറഞ്ഞ് പണം നല്‍കാതെ ഇവര്‍ക്കിത് സൗജന്യമായി നല്‍കികൂടേ എന്നാണ് ഇപ്പോള്‍ നാട്ടുകാര്‍ പരിഹസിക്കുന്നത്.

Related posts