കോവിഡ് കാലം മാറ്റി ചിന്തിപ്പിച്ചു; വടക്കഞ്ചേരിയിൽ അ​ഭ്യ​സ്ത​വി​ദ്യ​ർ തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലി​ലേ​ക്ക്

വ​ട​ക്ക​ഞ്ചേ​രി: തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലി​ന്‍റെ രൂ​പ​വും ഭാ​വ​വു​മെ​ല്ലാം മാ​റു​ക​യാ​ണ്. ബി​രു​ദ​വും ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​വും മ​റ്റു പ്ര​ഫ​ഷ​ണ​ൽ കോ​ഴ്സു​ക​ൾ ക​ഴി​ഞ്ഞ​വ​രു​മെ​ല്ലാം ഈ ​തൊ​ഴി​ൽ രം​ഗ​ത്തേ​ക്ക് ക​ട​ന്നു​വ​രു​ന്നു.

തൊ​ഴി​ലു​റ​പ്പു തൊ​ഴി​ലാ​ളി​ക​ളെ​ല്ലാം വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത​യി​ൽ പി​ന്നോ​ക്ക​ക്കാ​രും പ്രാ​യ​മാ​യ​വ​രു​മാ​ണെ​ന്ന കാ​ഴ്ച​പ്പാ​ടു​ക​ൾ തി​രു​ത്തി​യാ​ണ് സം​സ്ഥാ​ന​ത്തു​ത​ന്നെ ഇ​താ​ദ്യ​മാ​യി ക​ണ്ണ​ന്പ്ര പ​ഞ്ചാ​യ​ത്തി​ൽ ഒ​രു കൂ​ട്ടം ചെ​റു​പ്പ​ക്കാ​ർ ഇ​ന്ന​ലെ തൊ​ഴി​ലു​റ​പ്പ് പ​ണി​ക്കി​റ​ങ്ങി​യ​ത്.

ഇ​രു​പ​തു​വ​യ​സു മു​ത​ൽ 35 വ​യ​സു വ​രെ​യു​ള്ള 20 പേ​രാ​ണ് ദി​വ​സം 291 രൂ​പ കൂ​ലി കി​ട്ടു​ന്ന തൊ​ഴി​ലു​റ​പ്പ് പ​ണി​ക്കി​റ​ങ്ങി​യ​ത്. പ​ഞ്ചാ​യ​ത്തി​ലെ മ​ഞ്ഞ​പ്ര​യ്ക്ക​ടു​ത്ത് തെ​ക്കെ​ത​റ​യി​ൽ വ​ലി​യ​കു​ളം ന​വീ​ക​ര​ണ​മാ​ണ് ഇ​വ​രു​ടെ ആ​ദ്യ​തൊ​ഴി​ൽ.

മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ലും വി​ദേ​ശ​ത്തു​മെ​ല്ലാം ജോ​ലി ചെ​യ്തി​രു​ന്ന​വ​രാ​ണ് ഇ​വ​രെ​ല്ലാം. കോ​വി​ഡ് മാ​രി​യെ തു​ട​ർ​ന്ന് ജോ​ലി​ന​ഷ്ട​ട​പ്പെ​ട്ട് നാ​ട്ടി​ൽ തി​രി​ച്ചെ​ത്തി വ​രു​മാ​ന​മി​ല്ലാ​തെ ദു​രി​ത​ക്ക​യ​ങ്ങ​ളി​ലാ​യ​പ്പോ​ഴാ​ണ് തൊ​ഴി​ലു​റ​പ്പു​പ​ണി തേ​ടി​യെ​ത്തി​യ​ത്.

ഇ​വ​ർ​ക്ക് തൊ​ഴി​ൽ വേ​ഗ​ത്തി​ലാ​ക്കാ​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഡി.​രെ​ജി​മോ​നും വൈ​സ് പ്ര​സി​ഡ​ന്‍റും മു​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​കെ.​സു​രേ​ന്ദ്ര​നും വാ​ർ​ഡ് മെം​ബ​ർ കെ.​സ​തീ​ഷും പി​ന്തു​ണ​യു​മാ​യെ​ത്തി.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​കെ.​ചാ​മു​ണ്ണി, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ കെ.​സു​ലോ​ച​ന, ബി​പി​ഒ ബ​ഷീ​ർ എ​ന്നി​വ​രു​ടെ ഇ​ട​പെ​ട​ലു​ക​ൾ കൂ​ടി​യാ​യ​തോ​ടെ ചെ​റു​പ്പ​ക്കാ​ർ​ക്ക് പു​തി​യ തൊ​ഴി​ൽ​മേ​ഖ​ല തു​റ​ക്കു​ക​യാ​യി​രു​ന്നു.

വ​യ​ലി​നോ​ട് ചേ​ർ​ന്നു​ള്ള​താ​ണ് ഈ ​വ​ലി​യ​കു​ളം. പേ​രു​പോ​ലെ മൂ​ന്ന​ര​യേ​ക്ക​ർ വി​സ്തൃ​ത​മാ​യ കു​ള​മാ​ണി​ത്. എ​ന്നാ​ൽ കു​റേ​ക്കാ​ല​മാ​യി കു​ളം ച​ണ്ടി​നി​റ​ഞ്ഞു ച​തു​പ്പു​പോ​ലെ​യാ​യി. ച​ണ്ടി മു​ഴു​വ​ൻ നീ​ക്കം ചെ​യ്യ​ലാ​ണ് ആ​ദ്യ​ദൗ​ത്യം.

150 പേ​ർ കോ​വി​ഡി​ന്‍റെ സാ​മൂ​ഹ്യ അ​ക​ലം പാ​ലി​ച്ചാ​ണ് പ​ണി ന​ട​ത്തു​ന്ന​ത്. കു​ളം ന​വീ​ക​ര​ണ​ത്തി​ന്‍റെ ആ​ദ്യ​ഘ​ട്ട​മാ​യി അ​ഞ്ചു​ല​ക്ഷം രൂ​പ​യും അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.

പ​ഞ്ചാ​യ​ത്ത് ആ​ക്ഷ​ൻ പ്ലാ​ൻ അം​ഗീ​ക​രി​ച്ച് ബ്ലോ​ക്കി​ന് ന​ല്കി​യാ​ൽ 75 ല​ക്ഷം രൂ​പ​യു​ടെ പ്രോ​ജ​ക്ട് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് കൂ​ടി അം​ഗീ​ക​രി​ച്ച് ന​ട​പ്പി​ലാ​ക്കാ​നാ​കു​മെ​ന്ന് ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്ത് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​കെ.​ചാ​മ്മു​ണ്ണി പ​റ​ഞ്ഞു.

കു​ള​ത്തി​നു ചു​റ്റും സം​ര​ക്ഷ​ണ മ​തി​ൽ​ക്കെ​ട്ടി ഒ​രു​വ​ശ​ത്ത് ഉ​ദ്യാ​ന സ​മാ​ന​മാ​യ സൗ​ക​ര്യം ഒ​രു​ക്കാ​നാ​ണ് പ​ദ്ധ​തി. ഗ്രാ​മ​ഭം​ഗി ആ​സ്വ​ദി​ച്ച് സാ​യാ​ഹ്ന​ങ്ങ​ളി​ൽ ഒ​ത്തു​കൂ​ടാ​ൻ ഇ​രി​പ്പി​ട​ങ്ങ​ളും നി​ർ​മി​ക്കും. മ​ത്സ്യം​വ​ള​ർ​ത്ത​ലും നീ​ന്ത​ൽ പ​രി​ശീ​ല​ന​വും മ​ത്സ​ര ട്രാ​ക്കു​ക​ൾ ഒ​രു​ക്കാ​നും ആ​ലോ​ച​ന​യു​ണ്ട്.

കു​ളം ന​വീ​ക​രി​ക്കു​ന്ന​തോ​ടെ പ്ര​ദേ​ശ​ത്തെ മ​റ്റു ജ​ല​സ്രോ​ത​സു​ക​ളി​ലും വെ​ള്ള​മാ​കും. അ​തു വ​ഴി കു​ടി​വെ​ള്ള ക്ഷാ​മ​ത്തി​നും പ​രി​ഹാ​ര​മാ​കും. കൃ​ഷി​ക്കും ഈ ​ജ​ല​സ്രോ​ത​സ് ഉ​പ​ക​രി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ക​ർ​ഷ​ക​ർ.

Related posts

Leave a Comment