കൊല്ലം: മഹാത്മാ ഗാന്ധി ഗ്രാമീണ തൊഴിലുറുപ്പ് പദ്ധതിയിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ മിനിമം വേതനം 600 രൂപയാക്കണമെന്നും തൊഴിലിനിടയിൽ അപകടം സംഭവിച്ചാൽ സൗജന്യചികിത്സ നൽകണമെന്നും അംഗവൈകല്യമോ മരണമോ സംഭവിച്ചാൽ 5 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും തൊഴിൽ സ്ഥലങ്ങളിൽ കുടിവെളളം, പ്രഥമശുശ്രൂഷ സംവിധാനം, വിശ്രമസ്ഥലം എന്നിവ നടപ്പാക്കാൻ സർക്കാർ തയാറാകണമെന്നും ഐഎൻടിയു.സി സംസ്ഥാന എക്സിക്യൂട്ടീവ് മെന്പർ ജോസ് വിമൽരാജ് ആവശ്യപ്പെട്ടു.
ഐഎൻടിയു സി തേവലക്കര മണ്ഡലം കണ്വൻഷൻഉദ്ഘാടനംചെയ്ത്പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് വി. ശിവൻകുട്ടിപിളള അദ്ധ്യക്ഷത വഹിച്ചു. വിഷ്ണു വിജയൻ, സുരേഷ് കുമാർ, ജയശ്രീ, തേവലക്കര കബീർ, പി. ഫിലിപ്പ്, പ്ലാച്ചേരി ഗോപാലകൃഷ്ണപിളള, നെപ്പോളിയൻ, ഉൗന്നുവിള ആന്റണി, ആന്റണ്‍ ലിയോ ജേക്കബ്, ഹരീഷ് കോയിവിള, ഗിരീശൻപിളള എന്നിവർ പ്രസംഗിച്ചു.