കൊല്ലം :മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് 600 രൂപ മിനിമം വേതനം നടപ്പിലാക്കണമെന്നും മുഴുവൻ തൊഴിലാളികൾക്കും ഇഎസ്ഐ ആനുകൂല്യം നൽകണമെന്നും തൊഴിലുറപ്പ് പദ്ധതി തൊഴിലാളി കോണ്ഗ്രസ് (ഐഎൻടിയു.സി ) ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
കർഷക തൊഴിലാളികൾക്ക് നൽകുന്ന മിനിമം വേതനം കാലാകാലങ്ങളിൽ പുതുക്കി നിശ്ചയിക്കുന്ന വർദ്ധനവ് തൊഴിലുറപ്പ് തൊഴിലാളികൾക്ക് നൽകണമെന്ന് തൊഴിലുറപ്പ് നിയമത്തിൽ വ്യക്തമാക്കിയിരിക്കെ, നിയമലംഘനം നടത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ജില്ലയിലെ ഭൂരിപക്ഷം പഞ്ചായത്തുകളിലും ഈ സാന്പത്തികവർഷം ഇതുവരെയും തൊഴിലുറപ്പ് തൊഴിലാളികൾക്ക് ജോലി നൽകിയിട്ടില്ല. ജോലി തുടങ്ങുവാൻ അടിയന്തിര നടപടി കൈക്കൊണ്ടില്ലെങ്കിൽ തൊഴിലാളികൾ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഉപരോധിക്കുമെന്ന് യോഗം മുന്നറിയിപ്പ് നൽകി.
ജില്ലാ പ്രസിഡന്റ് എൻ.അഴകേശൻ അധ്യക്ഷത വഹിച്ചു. ജോസ് വിമൽരാജ്, അഡ്വ.യൂസഫ് കുഞ്ഞ്, അയത്തിൽ തങ്കപ്പൻ, മൈലക്കാട് സുനിൽ, വി.ഫിലിപ്പ്, വി.എസ് വിനോദ്, സുഗതകുമാരി, പനയം സജീവ്, ബിന്ദു വിജയകുമാർ, ഒ.ബി.രാജേഷ്, ബീന സതീഷ്, കുണ്ടറ സുബ്രഹ്മണ്യൻ, ഗിരിജ എസ് പിള്ള, ശശാങ്കൻ ഉണ്ണിത്താൻ, കുളത്തൂപ്പുഴ സുനിൽ എന്നിവർ പ്രസംഗിച്ചു.