
അഞ്ചുമാസമായി തൊഴിലാളികൾക്ക് ഒരുരൂപപോലും കൂലി ലഭിച്ചിട്ടില്ല.കൂടാതെ വിഷുദിനത്തിൽപോലും മക്കൾക്ക് കൈനീട്ടം നൽകാൻ പണിയെടുക്കുന്നവർക്ക് സാധിച്ചിട്ടില്ല. വേതനം ഇല്ലാതെ പണിയെടുക്കുന്ന തൊഴിലാളികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചായിരുന്നു മെമ്പറുടെ പ്രതിഷേധ സമരം. ഉടൻതന്നെ തൊഴിലാളികൾക്ക് വേതനം നൽകാനുള്ള നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.