ശാസ്താംകോട്ട: ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഏറ്റവും കൂടുതൽ തൊഴിൽ ദിനങ്ങൾ ഈ നടപ്പ് സാമ്പത്തിക വർഷം സൃഷ്ടിച്ച് സംസ്ഥാന തലത്തിൽ ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്ത് ഒന്നാം സ്ഥാനത്തെത്തി. 39848 തൊഴിൽ ദിനങ്ങളാണ് സൃഷ്ടിച്ചത്.
വിവിധ വാർഡുകളിലായി 32 കുടിവെള്ള കിണർ,45 കാലിതൊഴുത്ത് എന്നിവയും ലൈഫ് പദ്ധതി ഗുണഭോക്താക്കൾക്ക് വീട് നിർമ്മാണം, കാർഷിക ആവശ്യത്തിനുള്ള കുളം എന്നിവയും തൊഴിലുറപ്പ് പദ്ധതിയിൽ പഞ്ചായത്ത് നിർമ്മിച്ചു. എല്ലാ വാർഡിലും റോഡുകളും തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്നതിന് പഞ്ചായത്ത് ഉദ്ദേശിക്കുന്നു.
പ്രസിഡൻ്റ് അനിതാ പ്രസാദ്, സെക്രട്ടറി സി. ഡമാസ്റ്റൻ, അസി: സെക്രട്ടറി സുനിൽ ഡേവിഡ് ,അക്രഡറ്റിഡ് എഞ്ചിനീയർ ജി.എസ്.നിമിഷ എന്നിവരുടെ നേതൃത്വത്തിലാണ് ഈ നേട്ടം കൈവരിച്ചത്.