ഒ​രേ കൈ​യാ​ല​യി​ൽ നാ​ല് വ​ർ​ഷ​മാ​യി “തൊ​ഴി​ലി​രി​പ്പ്’; സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ പു​ര​യി​ട​ത്തി​ലെ വി​ചി​ത്ര​മാ​യ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ങ്ങ​നെ…

നാ​ല് വ​ർ​ഷ​മാ​യി ഒ​രേ ക​ല്ല് കൈയാ​ല​യി​ൽ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി ന​ട​പ്പാ​ക്കി വാ​ഴ​ത്തോ​പ്പ് പ​ഞ്ചാ​യ​ത്തി​ന്‍റെ വി​ചി​ത്ര “മാ​തൃ​ക’. വാ​ഴ​ത്തോ​പ്പ് പ​ഞ്ചാ​യ​ത്തി​ൽ ആ​റാം വാ​ർ​ഡാ​യ കേ​ശ​മു​നി​യി​ലാ​ണ് സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ പു​ര​യി​ട​ത്തി​ൽ വി​ചി​ത്ര​മാ​യ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി ന​ട​ക്കു​ന്ന​ത്.

നാ​ല് വ​ർ​ഷം മു​ന്പ് നി​ർ​മി​ച്ച ക​ല്ല് കൈയാ​ല വ​ർ​ഷാ​വ​ർ​ഷം പു​ല്ലും കാ​ടും പ​റി​ച്ച് വൃ​ത്തി​യാ​ക്കി​യാ​ണ് തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തെ​ന്നാ​ണ് ആ​ക്ഷേ​പം.​

ഇ​തേ കൈയാ​ല​യ്ക്ക് സ്വ​കാ​ര്യ ഏ​ജ​ൻ​സി​യി​ൽനി​ന്നു പ​ണം നേ​ടി​യി​ട്ടു​ള്ള​താ​ണെ​ന്നും ആ​രോ​പ​ണ​മു​ണ്ട്. വാ​ഴ​ത്തോ​പ്പ് പ​ഞ്ചാ​യ​ത്തി​ൽ വ​ർ​ഷ​ങ്ങ​ളാ​യ കൈയാ​ല നി​ർ​മാ​ണ​വും ജൈ​വ​വേ​ലി നി​ർ​മാ​ണ​വും മാ​ത്ര​മാ​ണ് തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ലൂ​ടെ ന​ട​പ്പാ​ക്കു​ന്ന​ത്.

ചി​ല വ്യ​ക്തി​ക​ളു​ടെ കൃ​ഷി​യി​ട​ത്തി​ൽ മാ​ത്ര​മേ കൈയാ​ല “നി​ർ​മി​ക്കാ​’റു​ള്ളെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്. ഇ​വ​രു​ടെ പു​ര​യി​ട​ത്തി​ൽ ഇ​നി കൈയാ​ല നി​ർ​മി​ക്കാ​ൻ ക​ല്ലോ സ്ഥ​ല​മോ ഇ​ല്ല​ത്രെ.

എ​ന്നാ​ൽ, ഇ​വി​ടെ ത​ന്നെ സ്ഥി​ര​മാ​യി ക​ല്ല് കൈയാ​ല നി​ർ​മി​ക്കു​ന്ന​താ​ണ് ആ​ക്ഷേ​പ​ത്തി​ന് കാ​ര​ണ​മാ​യി​രി​ക്കു​ന്ന​ത്. കേ​ശ​മു​നി​യി​ലാ​ണ് മാ​സ​ങ്ങ​ൾ​ക്ക് മു​ന്പ് തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ വ​ന​ത്തി​ന് ജൈ​വ​വേ​ലി നി​ർ​മി​ച്ച​ത് വി​വാ​ദ​മാ​യ​ത്.

Related posts

Leave a Comment