പത്തനംതിട്ട: വേതനം ലഭിക്കാത്തതുമൂലം ദേശീയ ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളികൾ സമരത്തിനൊരുങ്ങുന്നു. കഴിഞ്ഞ ഒക്ടോബർ മുതലുള്ള വേതനം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് റാന്നി പഴവങ്ങാടി ഗ്രാമപഞ്ചായത്ത് 12ാം വാർഡ് തൊഴിലുറപ്പ് തൊഴിലാളികളാണ് പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.
തൊഴിൽദിനങ്ങളും പൂർത്തിയായവയും ചേർത്ത് പഞ്ചായത്തുകൾ കൃത്യമായി കണക്കുകൾ നൽകിയിട്ടുണ്ടെന്നു പറയുന്പോഴും തൊഴിലാളികൾക്ക് ജോലിക്കു കൂലി ലഭിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്. ഇത്തരമൊരു സാഹചര്യത്തിൽ തങ്ങളുടെ വാർഡിൽ തൊഴിലുറപ്പ് പ്രവർത്തനങ്ങൾ നിർത്തിവയ്ക്കേണ്ട സാഹചര്യമുണ്ടാകുമെന്ന് തൊഴിലുറപ്പ് തൊഴിലാളികളായ ബിന്ദു രാജേഷ്, വിജിത സോമൻ എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.