തളിപ്പറമ്പ്: മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ 9,94,336 തൊഴിൽ ദിനങ്ങൾ നൽകി. നൂറുശതമാനം തൊഴില്‍ നടപ്പാക്കി തിളക്കമാര്‍ന്ന വിജയം കൈവരിച്ച് തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത്.44.24 കോടി രൂപയുടെ പ്രവര്‍ത്തികളാണ് 9 ഗ്രാമ പഞ്ചായത്തിലൂടെ 2020-21 സാമ്പത്തിക വര്‍ഷം തൊഴിലുറപ്പ് പദ്ധതിയിലൂടെ നേടാനായത്.
പഞ്ചായത്തിനു കീഴിൽ 1,64,423 തൊഴിൽ ദിനങ്ങളും 1,062 കുടുംബങ്ങള്‍ക്ക് 100 തൊഴില്‍ ദിനങ്ങളുമാണ് കിട്ടിയത്. 9 കോടിയുടെ പ്രവൃത്തിയാണ് ഉദയഗിരി പഞ്ചായത്തില്‍ മാത്രം പൂര്‍ത്തിയാക്കാനായത്.
100 തൊഴില്‍ ദിനങ്ങള്‍ നല്‍കിയതില്‍ ബ്ലോക്ക് പരിധിയില്‍ ഒന്നാം സ്ഥാനവും ജില്ലയില്‍ രണ്ടാം സ്ഥാനവും ഉദയഗിരി പഞ്ചായത്തിനാണ് ലഭിച്ചത്. ബ്ലോക്കില്‍ രണ്ടാം സ്ഥാനം ചെങ്ങളായി ഗ്രാമപഞ്ചായത്തും കരസ്ഥമാക്കി.
പ്രകൃതി വിഭവ പരിപാലനത്തില്‍ 2232 പ്രവൃത്തികളും വ്യക്തഗത ഗുണഭോക്താക്കള്‍ക്ക് 1784 ഉം ഗ്രാമീണ അടിസ്ഥാന സൗകര്യ വികസനത്തില്‍ 2049 പ്രവൃത്തികളും ഉള്‍പ്പെടെ 6068 തരം പ്രവൃത്തികളാണ് പദ്ധതിയിലൂടെ നടപ്പിലാക്കാന്‍ സാധിച്ചത്.
തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്തിന് തിളക്കമാര്‍ന്ന നേട്ടം കൈവരിക്കാന്‍ സഹായിച്ച ഗ്രാമ പഞ്ചായത്തിന്റെയും ബ്ലോക്ക് പഞ്ചായത്തിന്റെയും മുഴുവൻ ജീവനക്കാരെയും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എം കൃഷ്ണന് അഭിനന്ദിച്ചു.