തൊഴിലുറപ്പ് പദ്ധതിയിൽ ജോലി ചെയ്യാതെ റജിസ്റ്ററില്‍ ഒപ്പിട്ട് പ്രധാന അധ്യാപകന് കൈക്കലാക്കിയത് 22 ദിവസത്തെ വേതനം.
മലപ്പുറം എടയൂര്‍ വടക്കുംപുറം എയുപി സ്കൂളിലെ പ്രധാനധ്യാപകൻ അലി അക്ബര്‍ അനധികൃതമായി കൈപ്പറ്റിയ തുക തിരിച്ചടയ്ക്കാന്‍ ഒാംബുഡ്സ്മാന് ഉത്തരവ് നല്കി.
തൊഴിലുറപ്പ് പദ്ധതി നടപ്പാക്കുന്ന കൃഷിഭൂമിയുടെ ഉടമയ്ക്ക് വേതനം നല്കാന് വ്യവസ്ഥയുണ്ട്. ഈ പഴുതുപയോഗിച്ചാണ് അലി അക്ബര്‍ തൊഴിലുറപ്പ് റജിസ്റ്ററില്‍ ഒപ്പിട്ട് 22 ദിവസത്തെ വേതനമായ 6842 രൂപ കൈക്കലാക്കിയത്.
തൊഴിലുറപ്പ് പദ്ധതിയില്‍ ജോലി ചെയ്തുവെന്ന് പറയുന്ന മിക്ക ദിവസങ്ങളിലെല്ലാം സ്കൂളിലെ റജിസ്റ്ററിലും ഒപ്പുവെന്നാണ് ഒാംബുസ്മാന്റെ കണ്ടെത്തല്‍. നാട്ടുകാരന്റെ പരാതിയെ തുടര്‍ന്നാണ് ഒാംബുഡ്സ്മാന്റെ ഇടപെടല്‍.
ഓംബുഡ്സ്മാൻ വിശദീകരണം തേടിയതിന് പിന്നാലെ ഇയാൾ തുക പഞ്ചായത്തിൽ തിരിച്ചടച്ചു. എന്നാൽ പണം പലിശ സഹിതം തിരിച്ചടയ്ക്കാനാണ് ഉത്തരവ്.
ഇതോടൊപ്പം വകുപ്പുതല നടപടിക്കായി ജില്ല വിദ്യാഭ്യാസ ഓഫീസർക്കും ഉത്തരവ് കൈമാറിയിട്ടുണ്ട്.
അവധി ദിവസങ്ങളിലാണ് പണിയെടുത്തതെന്നും ബാക്കി ദിവസങ്ങളിൽ മറ്റൊരാളെ ജോലിക്കുവച്ചെന്നുമാണ് അലി അക്ബറിന്റെ വിശദീകരണം.