തുറവൂർ: തൊഴിലുറപ്പ് തൊഴിലാളികളെ ജോലിസ്ഥലത്തു നിന്ന് പാർട്ടി സമ്മേളനത്തിനു കൊണ്ടുപോയതായി പരാതി. തുറവൂർ പഞ്ചായത്ത് അഞ്ചാം വാർഡിൽ ജോലിക്കു നിർത്തിയ തൊഴിലാളികളെയാണ് കുത്തിയതോട്ടിൽ നടന്ന സിപിഎം ഏരിയാ സമ്മേളനത്തിനു കൊണ്ടു പോയത്.
ഇതേ തുടർന്ന് കോണ്‍ഗ്രസും ബിജെപിയും പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകി. സംഭവസ്ഥലത്ത് പരിശോധന നടത്തിയ സെക്രട്ടറി പരാതിയിൽ കഴന്പുണ്ടെന്ന് കണ്ടെത്തുകയും തോഴിലാളികളുടെ ഹാജർ ബുക്കിൽ ആപ്സൻറ് രേഖപ്പെടുത്തുകയും ചെയ്തു.
നിയമ വിരുദ്ധമായി തൊഴിലുറപ്പ് തൊഴിലാളികളെ പാർട്ടി സമ്മേളനത്തിനു കൊണ്ടു പോയ പഞ്ചായത്ത് അംഗത്തിനെതിരെ നടപടിയെടുക്കണമെന്ന് തുറവൂർ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡൻറ് കെ.പി. വിജയകുമാറും വൈസ് പ്രസിഡന്റ് തുറവൂർ ഷണ്മുഖനും, ബിജെപി തുറവൂർ പഞ്ചായത്ത് കമ്മറ്റി പ്രസിഡൻറ് ആർ. സന്തോഷ് കുമാറും ആവശ്യപ്പെട്ടു.