നെടുങ്കണ്ടം: പാമ്പാടുംപാറ പഞ്ചായത്ത് പ്രസിഡന്റും സഹായികളും ചേര്‍ന്ന് ഒറ്റപ്പെടുത്തുകയും ജീവിക്കാന്‍ കഴിയാത്ത സാഹചര്യം സൃഷ്ടിക്കുകയുമാണെന്ന് ബാലഗ്രാം സ്വദേശി ലക്ഷ്മിക്കുട്ടിയമ്മ എന്ന വീട്ടമ്മ ആരോപിച്ചു. വിധവയും രോഗിയുമായ തനിക്ക് തൊഴിലുറപ്പില്‍നിന്നു ലഭിക്കുന്ന കൂലിയാണ് ഏക വരുമാനം.
എന്നാല്‍, ഇത് മാസങ്ങളായി ഇവര്‍ നിഷേധിക്കുകയാണ്. തൊഴിലുറപ്പില്‍ നടക്കുന്ന ചില ക്രമക്കേടുകള്‍ സംബന്ധിച്ച് പരാതി നല്‍കിയതോടെയാണ് ഇവര്‍ തനിക്ക് ജോലി നിഷേധിക്കുന്നതെന്നും വീട്ടമ്മ പറയുന്നു.ഏലത്തോട്ടത്തിലെ പണിക്കാരെ നിര്‍ത്തി ഫോട്ടോ എടുത്തതിനു ശേഷം ഇവര്‍ തൊഴിലുറപ്പ് തൊഴിലാളികളാണെന്ന് രേഖയുണ്ടാക്കി പണാപഹരണം നടത്തുകയാണ്.
ഒരു ഭൂമിയില്‍ ഒരേ ജോലി പലതവണ ചെയ്യുകയും ചെയ്തു. ഇത് ചൂണ്ടിക്കാട്ടിയതിനുള്ള പ്രതികാരമായി ചിലര്‍ തനിക്കെതിരേ അപവാദപ്രചാരണം നടത്തുകയും വ്യക്തിഹത്യ ചെയ്യുകയുമാണ്. പരാതി നല്‍കുകയും പഞ്ചായത്ത് ഓഫീസില്‍ കുത്തിയിരിപ്പ് സമരം നടത്തുകയും ചെയ്തതോടെ തന്റെ വീട്ടില്‍നിന്ന് അകലെയുള്ള മറ്റൊരു വാര്‍ഡിലെ തൊഴിലുറപ്പില്‍ ഉള്‍പ്പെടുത്തി ദ്രോഹിക്കുകയാണ്.
കഴിഞ്ഞ ദിവസം വാര്‍ഡില്‍ ചേര്‍ന്ന യോഗത്തില്‍ ചിലര്‍ തന്നെ അപമാനിക്കുകയും ചെയ്തു. കഴിഞ്ഞ വേനല്‍ക്കാലത്ത് കുടിവെള്ളം നിഷേധിച്ചതായി ഇവര്‍ പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് പല കാര്യങ്ങളിലും തന്നെ വ്യക്തിപരമായി അധിക്ഷേപിക്കുകയും നീതി നിഷേധിക്കുകയും ചെയ്യുകയാണെന്നും ലക്ഷ്മിക്കുട്ടിയമ്മ പറയുന്നു.