കൊച്ചി: തൊഴിയൂർ സുനിൽ വധക്കേസിൽ രണ്ടു പേർ കൂടി കസ്റ്റഡിയിൽ. കൊളത്തൂർ സ്വദേശി ഉസ്മാനും അഞ്ചങ്ങാടി സ്വദേശി യൂസഫലിയുമാണ് പിടിയിലായത്. നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നാണ് യൂസഫലിയെ പിടികൂടിയത്.
1994 ഡിസംബർ നാലിനാണ് ആർഎസ്എസ് പ്രവർത്തകൻ സുനിൽ കൊല്ലപ്പെട്ടത്. കേസിൽ ഇതുവരെ മൂന്നു പേരാണ് പിടിയിലായത്. ജംഇയ്യത്തുൽ ഇഹ്സാനിയ സംഘടനയുടെ നേതാവ് ചാവക്കാട് തിരുവത്ര കറുപ്പംവീട്ടിൽ മൊയ്നു എന്ന മൊയ്നുദ്ദീനാണ് നേരത്തെ പിടിയിലായത്.
കേസിൽ പ്രതികളെന്നു ലോക്കൽ പോലീസ് കണ്ടെത്തിയ നാലു സിപിഎം പ്രവർത്തകർ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ടിരുന്നു. പിന്നീട് കോടതി ഇവരെ കുറ്റവിമുക്തരാക്കിയിരുന്നു.