ലോക എയ്ഡ്സ് ദിനത്തോട് അനുബന്ധിച്ച് ബോധവത്കരണത്തിന്റെ ഭാഗമായി മലപ്പുറത്ത് ഫ്ളാഷ് മോബ് കളിച്ച പെണ്‍കുട്ടികള്‍ക്കെതിരേ അധിക്ഷപങ്ങളുമായി ഒരുകൂട്ടം ആളുകള്‍. എയ്ഡ്‌സ് ബോധവല്‍ക്കരണത്തിനായി നടത്തിയ ഡാന്‍സ് വീഡിയോ വൈറലായതോടെ പെണ്‍കുട്ടികള്‍ക്കെതിരെ വിമര്‍ശനവുമായി തീവ്രനിലപാടുകാര്‍ രംഗത്ത് വന്നു.
ഇവരെ വീട്ടില്‍ കെട്ടിയിടാന്‍ സ്ഥമില്ലാത്ത് കൊണ്ട് അഴിച്ചു വിട്ടിരിക്കുകയാണെന്നും പെണ്‍കുട്ടികള്‍ ഇങ്ങനെ ഫ്ളാഷ് മോബ് കളിക്കുന്നത് അതുകൊണ്ടാണെന്നും വരെ പറഞ്ഞുവയ്ക്കുന്നു ചിലര്‍. ഓഖി ചുഴലിക്കാറ്റ് വന്നത് ഇവര്‍ കാരണമാണെന്നും സുനാമി ഉണ്ടാകാത്തത് ഭാഗ്യമെന്നും കടത്തി പറഞ്ഞവരുമുണ്ട് ഇക്കൂട്ടത്തില്‍. സൈബര്‍ ആക്രമണത്തെ തുടര്‍ന്ന് ഫ്ളാഷ് മോബിന്റെ വീഡിയോ ആദ്യം പോസ്റ്റ് ചെയ്ത പെണ്‍കുട്ടി ഇത് ഡിലീറ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ വീഡിയോയുടെ മറ്റ് പകര്‍പ്പുകള്‍ വൈറലായി പ്രചരിക്കുകയാണ്.