കോഴിക്കോട്: ആര്‍എംപി നേതാവ് കെ.കെ. രമ എഎല്‍എയ്ക്കു വീണ്ടും വധഭീഷണിക്കത്ത്്. പയ്യന്നൂര്‍ സഖാക്കളുടെ പേരിലുള്ള ഭീഷണിക്കത്ത് രമ ഡിജിപിക്ക് കൈമാറി. നിയമസഭയില്‍ ഇടത് എംഎല്‍എമാരുടെ കൈയേറ്റത്തില്‍ കൈഒടിഞ്ഞ് ചികിത്സയിലാണ് രമ.
“എടി രമേ, നീ വീണ്ടും കളി തുടങ്ങി അല്ലെ. കൈഒടിഞ്ഞു, കാലൊടിഞ്ഞു എന്നെല്ലാം പറഞ്ഞ് സഹതാപം പിടിച്ചുപറ്റാന്‍ നോക്കുകയാണ് അല്ലെ. നിനക്കുള്ള അവസാനത്തെ താക്കീതാണിത്.
കേസ് പിന്‍വലിച്ച മാപ്പുപറയുക”- അടുത്തമാസം 20നകം ഒരു തീരുമാനം നടപ്പാക്കും. ഭരണം പോയാലും തരക്കേടില്ല’ -കത്തില്‍ പറയുന്നു.
രമയ്ക്ക് ഭീഷണിക്കത്ത് ഇതാദ്യമല്ല. ഇതിനുമുമ്പും ഇത്തരം ഭീഷണിക്കത്തുകള്‍ വന്നിരുന്നു. പോലീസില്‍ പരാതി നല്‍കിയിട്ടും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് ആര്‍എംപി നേതാവ് എന്‍. വേണു പറഞ്ഞു.
ഈ പരാതിയലും നടപടിയുണ്ടാകുമെന്ന പ്രതീക്ഷിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.നിയമസഭാ സംഘര്‍ഷവുമായി ബന്ധപ്പെട്ട് രമ പോലീസില്‍ നല്കിയ പരാതി പിന്‍വലിക്കണമെന്നാണ് ഭീഷണിക്കത്തിലെ ആവശ്യം.
നിയമസഭാ സമ്മേളനത്തില്‍ സ്പീക്കറുടെ ഓഫീസിനു മുന്നില്‍ നടന്ന സംഘര്‍ഷത്തിലാണ് രമയ്ക്ക് പരിക്കേറ്റത്. കൈ പൊട്ടി. സര്‍ക്കാര്‍ ആശുപത്രിയില്‍ കാണിച്ച് കൈക്ക് പ്ലാസ്റ്ററിട്ടു.
എന്നാല്‍ ഇത് വ്യാജമാണെന്നും കൈ പൊട്ടിയിട്ടില്ലെന്നും കാണിച്ച് സൈബര്‍ സഖാക്കള്‍ രമയ്ക്കെതിരേ പ്രചാരണം നടത്തി.
സിപിഎം സംസ്ഥാന സെക്രട്ടറിയടക്കമുള്ള നേതാക്കള്‍ പരിക്ക് വ്യാജമാണെന്ന നിലപാട് എടത്തത് സൈബര്‍ സഖാക്കള്‍ക്ക് കരുേത്തകി. വ്യാജ എക്സ്റേ ദൃശ്യങ്ങള്‍ ഉപയോഗിച്ചായിരുന്നു പ്രചാരണം.
സച്ചിന്‍ദേവ് എംഎല്‍എക്കെതിരേ രമ പരാതി നല്‍കിയിട്ടും നടപടിയുണ്ടായിരുന്നില്ല. സച്ചിന്‍ദേവ് അടക്കമുള്ളവര്‍ക്കെതിരേ സൈബര്‍ കേസ് നല്‍കുന്നതിന് രമ നീക്കം നടത്തുന്നതിനിടയിലാണ് ഭീഷണിക്കത്ത്. നിയമസഭയിലെ സംഘര്‍ഷത്തില്‍ പരിക്കേറ്റ രമയുടെ കൈക്ക് എട്ട് ആഴ്ച പ്ലാസ്റ്ററിടണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.