സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മാത്രമല്ല ഇപ്പോള്‍ മൃഗങ്ങള്‍ക്കു പോലും രക്ഷയില്ലാത്ത സ്ഥിതിയാണ് നമ്മുടെ നാട്ടില്‍.
മൃഗങ്ങളെ ലൈംഗികമായി പീഡിപ്പിക്കുന്ന സംഭവങ്ങള്‍ അനുദിനം വര്‍ധിക്കുകയാണ്. കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിലെ കോലാപൂരില്‍ നിന്നും വന്ന അത്തരം ഒരു വാര്‍ത്ത അക്ഷരാര്‍ഥത്തില്‍ ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്.
ഉടുമ്പിനെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കുറ്റത്തിനു മൂന്നു പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
പട്ടിയെയും പശുവിനെയും ലൈംഗികമായി പീഡിപ്പിച്ച ആളുകളെ മുമ്പ് പിടികൂടിയിട്ടുണ്ടെങ്കിലും. ഉടുമ്പിനെ ലൈംഗികമായി ഉപയോഗിച്ച ആളുകളെ ആദ്യമായാണ് പിടികൂടുന്നത്.
ലൈംഗികപീഡനത്തിനിരയായ ഉടുമ്പ് കൊല്ലപ്പെടുകയും ചെയ്തു എന്നതാണ് ഏറെ വേദനാജനകം.
നിര്‍ഭയ കേസില്‍ മനുഷ്യനോടു ചെയ്തത് ഇവിടെ മൃഗത്തോടായി എന്നു മാത്രം.
മഹാരാഷ്ട്രയിലെ കോലാപൂരിലെ സഹ്യാദ്രി കടുവാ സങ്കേതത്തിന്റെ ഉള്‍വനത്തിലാണ് ഇത്തരം ഒരു സംഭവം അരങ്ങേറിയത്.
ഈ മൂന്നു പ്രതികള്‍ നാടന്‍ തോക്കുകളുമായി ഉള് വനത്തില്‍ പ്രവേശിച്ചത്തിനു ശേഷം ഉടുമ്പിനെ പിടിക്കുകയായിരുന്നു.
മാര്‍ച്ച് 31 ന് തോക്കുമായി വനത്തിനുള്ളിലേക്ക് കടക്കുന്ന ഇവരുടെ ദൃശ്യങ്ങള്‍ സിസിടിവി കാമറയില്‍ പതിഞ്ഞിരുന്നു.
തുടര്‍ന്നു വനം വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ അന്വേഷണത്തില്‍ ആണ് ഈ പ്രതികള്‍ വേട്ടക്കാരാണെന്ന് തിരിച്ചറിഞ്ഞത്.
അങ്ങനെ ദേശീയ സുവോളജിക്കല്‍ പാര്‍ക്കിലുള്‍പ്പെടെ ഇവര്‍ക്കായി വനംവകുപ്പ് തിരച്ചില്‍ നടത്തുകയും ചെയ്തു .അങ്ങനെ മൂന്ന് പേരില്‍ ഒരാള്‍ അടുത്തുള്ള ഗ്രാമത്തില്‍ നിന്ന് പോലീസ് പിടിയില്‍ ആയി .
അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിളാണ് കടുവ സങ്കേതത്തിനോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന ഹവിറ്റ് ഗ്രാമത്തില്‍ നിന്നും മൂന്ന് പേരില്‍ ഒരാളെ പോലീസ് പിടികൂടിയത്.
തുടര്‍ന്നു നടത്തിയ ചോദ്യം ചെയ്യലില്‍ ഇവരുടെ കയ്യില്‍ ഉണ്ടായിരുന്ന തോക്കിനു ലൈസന്‍സില്ലാതെ ആണ് വന്യ ജീവി സാങ്കേതത്തില്‍ കടന്നത് .
താന്‍ മാത്രമല്ല തന്റെ കൂട്ടുകാരായാ രത്നഗിരി സ്വദേശികളായ രണ്ട് പേര് കൂടി തന്റെ ഒപ്പമുണ്ടായിരുന്നതായി പിടിയിലായ പ്രതി പോലീസിനോട് പറഞ്ഞു.
അങ്ങനെ ബാക്കിയുള്ള രണ്ടുപേരെയും പോലീസ് പിടി കൂടി. പിന്നീട് ഇവരില്‍ നിന്നും ആയുധങ്ങളും ഇരു ചക്ര വാഹനങ്ങളും കണ്ടെടുത്തു.
ഇവരെ ചോദ്യം ചെയ്യുന്നതിന്റെ ഭാഗമായി മൊബൈല്‍ ഫോണുകള്‍ പരിശോധിച്ചപ്പോഴാണ് പ്രതികള്‍ ഉടുമ്പിനെ ലൈംഗികമായി പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ കണ്ടത്.
ബംഗാള്‍ മോണിറ്റര്‍ ലിസാര്‍ഡ് എന്നറിയപ്പെടുന്ന വളരെ വ്യത്യസ്ത വിഭാഗത്തില്‍ പെടുന്ന ഉടുമ്പിനെ ആണ് ഇവര്‍ ലൈംഗികമായി പീഡിപ്പിച്ചു കൊന്നത്.
കുറ്റം തെളിയിക്കപ്പെട്ടാല്‍ വന്യജീവി സംരക്ഷണം നിയമമനുസരിച്ച് പ്രതികള്‍ക്ക് ഏഴ് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കുന്നതാണ് .കോടതി ഇവരെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ് .