വഴിയില്‍ കിടന്നു കിട്ടിയ മദ്യം കഴിച്ച് മൂന്നു യുവാക്കള്‍ക്ക് ദേഹാസ്വാസ്ഥ്യം. അനില്‍ കുമാര്‍, കുഞ്ഞുമോന്, മനോജ് എന്നീ യുവാക്കളെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
ഇതില്‍ കുഞ്ഞുമോന്റെ നില അല്പം ഗുരുതരമാണ്. ഇതേത്തുടര്‍ന്ന് ഇയാളെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. ഞായറാഴ്ച രാവിലെയാണ് സംഭവം.
അടിമാലി അപ്സരക്കുന്ന് വച്ച് യുവാക്കളുടെ സുഹൃത്തിനാണ് മദ്യകുപ്പി ലഭിച്ചത്.
ഇയാള്‍ ആ കുപ്പിയുമായി ഇവരുടെ അടുത്തേക്ക് എത്തുകയും ഇവര്‍ക്ക് നല്‍കുകയുമായിരുന്നു. മൂവരും മദ്യം കഴിച്ചയുടന്‍ തന്നെ ഛര്‍ദി തുടങ്ങി.
ശാരീരികാസ്വസ്ഥകള്‍ അനുഭവപ്പെട്ടതോടെ ഇവരെ അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നില മോശമായതിനെ തുടര്‍ന്ന് ഇവരെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. കൂടുതല്‍ വിവരങ്ങള്‍ പൊലീസ് അന്വേഷിച്ചുവരികയാണ്.