നടന്‍ ചിരഞ്ജീവി സര്‍ജയുടെ വിയോഗത്തില്‍ കണ്ണീരൊഴുക്കുകയാണ് കന്നഡ സിനിമാലോകമാകെ.
39 കാരനായ ചിരഞ്ജീവിയെ ശ്വാസതടസം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ശനിയാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
പ്രായം കുറവായതിനാല്‍ ഹൃദ്രോഗമാണെന്ന് കുടുംബം കരുതിയില്ല. എന്നാല്‍ പിന്നീട് ഹൃദയാഘാതമാണെന്ന് കണ്ടെത്തുകയായിരുന്നു.
ഭാര്യയും നടിയുമായ മേഘ്‌ന രാജിനെ എങ്ങനെ ആശ്വസിപ്പിക്കണമെന്നറിയാതെ വിഷമിക്കുകയാണ് ബന്ധുക്കളും സുഹൃത്തുക്കളും
നടി നാല് മാസം ഗര്‍ഭിണിയായിരുന്നു എന്നതാണ് ഇതില്‍ ഏറെ വേദനിപ്പിക്കുന്ന വാര്‍ത്ത.
ചിരഞ്ജീവിയും മേഘ്നയും രണ്ട് വര്‍ഷത്തെ പ്രണയത്തിനു ശേഷമാണ് ജീവിതത്തില്‍ ഒന്നിക്കുന്നത്. ഒന്നിച്ച് അഭിനയിക്കുന്നതിനിടെയായിരുന്നു പ്രണയം മൊട്ടിട്ടത്.
പിന്നീട് 2018 ഏപ്രില്‍ 29ന് കോറിമംഗലം സെന്റ് ആന്റണീസ് പള്ളിയില്‍ വച്ച് വിവാഹം.
മെയ്-2ന് ഹിന്ദു ആചാരപ്രകാരം ബെംഗളൂരു പാലസ് ഗ്രൗണ്ടില്‍ വച്ചും വിവാഹച്ചടങ്ങുകള്‍ നടന്നിരുന്നു. വിവാഹശേഷം കന്നഡ സിനിമകളില്‍ മാത്രമായിരുന്നു മേഘ്‌ന അഭിനയിച്ചിരുന്നത്.