കൊച്ചിയില് ലഹരിമരുന്നുമായി ഗര്ഭിണിയായ യുവതിയടക്കം മൂന്നു പേര് പിടിയില്. ഇവരില് നിന്ന് അഞ്ചുതരം ലഹരിമരുന്നുകള് പിടിച്ചെടുത്തു.
എംഡിഎംഎ, ഹഷീഷ്, കഞ്ചാവ്, എല്എസ്ഡി സ്റ്റാംപ്, നൈട്രോസ്പാം ഗുളിക എന്നിവയാണ് പിടിച്ചത്.
ആലുവ സ്വദേശികളായ സനൂപ്, നൗഫല്, അപര്ണ, എന്നിവരെ കസ്റ്റഡിയില് എടുത്തു. നഗരത്തിലെ ഹോട്ടലില് മുറിയെടുത്തായിരുന്നു ഇടപാട്.
ഗര്ഭിണിയായ യുവതിക്ക് ചികിത്സ തേടാന് വേണ്ടിയാണ് മുറിയെടുക്കുന്നതായിരുന്നു ഹോട്ടല് ഉടമയെ അറിയിച്ചത്.
ഡിസിപിയുടെ നിര്ദേശമനുസരിച്ച്് കൊച്ചി സിറ്റിയിലെ ഹോട്ടലുകളിലും ഓയോ റൂമുകളിലും നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്.
രണ്ടാഴ്ചയായി ഇടപ്പള്ളി ആശുപത്രിക്ക് സമീപത്തെ ഹോട്ടലിലാണ് ഇവര് മുറിയെടുത്തത്.
ഇന്നലെ പരിശോധനയില് സംശയം തോന്നിയ ചേരാനെല്ലൂര് എസ്ഐ ഇന്ന് വീണ്ടും നടത്തിയ പരിശോധനയിലാണ് മൂന്ന് പേരും പിടിയിലായത്.
പിടിയിലായ അപര്ണ ആറ് മാസം ഗര്ഭിണിയാണ്. നൗഫല് യൂബര് ടാക്സി ഡ്രൈവറാണ്. ഇവര് ലഹരി വസ്തുക്കള് ഉപയോഗിക്കുന്നവരാണെന്നും പോലീസ് പറഞ്ഞു.
ആശുപത്രിയ്ക്ക് സമീപത്തെ ഹോട്ടലില് പരിശോധനയുണ്ടാകില്ലെന്ന ചിന്തയിലാണ് ഇവര് ഇവിടെ മുറിയെടുത്തുതെന്നും അപര്ണയ്ക്കും സനൂപിനും എതിരെ നേരത്തെയും കേസുകള് ഉള്ളതായും പോലീസ് പറഞ്ഞു.