അ​ടി​ച്ചു പൂ​ക്കു​റ്റി​യാ​യ പോ​ലീ​സു​കാ​ര്‍ വീ​ടി​ന്റെ മു​മ്പി​ല്‍ മൂ​ത്ര​മൊ​ഴി​ച്ചു ! ചോ​ദ്യം ചെ​യ​ത യു​വാ​വി​നെ പൊ​തി​രെ ത​ല്ലി; മൂ​ന്ന് പോ​ലീ​സു​കാ​ര്‍​ക്ക് സ​സ്‌​പെ​ന്‍​ഷ​ന്‍…

വീ​ടി​ന്റെ മു​മ്പി​ല്‍ മൂ​ത്രം ഒ​ഴി​ക്കു​ന്ന​തു ചോ​ദ്യം ചെ​യ്ത യു​വാ​വി​നെ ക്രൂ​ര​മാ​യി മ​ര്‍​ദ്ദി​ച്ച മൂ​ന്ന് പോ​ലീ​സു​കാ​ര്‍​ക്ക് സ​സ്പെ​ന്‍​ഷ​ന്‍. കോ​ട്ട​യം ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യാ​ണ് മൂ​വ​രെ​യും സ​സ്പെ​ന്‍​ഡ് ചെ​യ്ത​ത്.

ആ​റ്റി​ങ്ങ​ലി​ല്‍ ന​ട​ന്ന പോ​ലീ​സ് അ​സോ​സി​യേ​ഷ​ന്‍ സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ പോ​ലീ​സു​കാ​രാ​യി​രു​ന്നു യു​വാ​വി​നെ മ​ദ്യ​ല​ഹ​രി​യി​ല്‍ ക്രൂ​ര​മാ​യി മ​ര്‍​ദ്ദി​ച്ച​ത്.

സം​ഭ​വ​ത്തി​ല്‍ റെ​യി​ല്‍​വേ ജീ​വ​ന​ക്കാ​ര​ന്‍ പ​രാ​തി ന​ല്‍​കി​യി​ട്ടും പോ​ലീ​സ് കേ​സ് എ​ടു​ക്കാ​ന്‍ ത​യ്യാ​റാ​കു​ന്നി​ല്ലെ​ന്ന് ആ​രോ​പ​ണം ഉ​യ​ര്‍​ന്നി​രു​ന്നു.

കേ​സ് എ​ടു​ത്തി​ല്ലെ​ങ്കി​ല്‍ കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്ന് പ​രാ​തി​ക്കാ​ര​നാ​യ റെ​യി​ല്‍​വേ ജീ​വ​ന​ക്കാ​ര​ന്‍ അ​റി​യി​ച്ച​തോ​ടെ​യാ​ണ് കോ​ട്ട​യ​ത്തു​നി​ന്നു​ള്ള മൂ​ന്ന് പൊ​ലീ​സു​കാ​ര്‍​ക്കെ​തി​രെ കി​ളി​മാ​നൂ​ര്‍ പൊ​ലീ​സ് കേ​സ് എ​ടു​ത്ത​ത്. ഇ​തി​നു പി​ന്നാ​ലെ മൂ​വ​രെ​യും സ​സ്‌​പെ​ന്‍​ഡ് ചെ​യ്യു​ക​യാ​യി​രു​ന്നു.

പോ​ലീ​സ് അ​സോ​സി​യേ​ഷ​ന്റെ സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​നാ​യി ആ​റ്റി​ങ്ങ​ലി​ലേ​ക്ക് പോ​കും വ​ഴി​യാ​ണ് യൂ​ണി​ഫോ​മി​ല്‍ അ​ല്ലാ​തി​രു​ന്ന പോ​ലീ​സു​കാ​ര്‍ ര​ജീ​ഷി​ന്റെ വീ​ടി​ന് സ​മീ​പ​മു​ള്ള ബ​വ്‌​കോ​യു​ടെ് ഔ​ട്ട്‌​ലെ​റ്റി​ല്‍ എ​ത്തി​യ​ത്.

ര​ജീ​ഷി​ന്റെ വീ​ടി​നു സ​മീ​പം വാ​ഹ​നം നി​ര്‍​ത്തി മൂ​ത്രം ഒ​ഴി​ക്കു​ന്ന​ത് ചോ​ദ്യം ചെ​യ്ത​തോ​ടെ​യാ​ണ് സം​ഘ​ര്‍​ഷം ഉ​ണ്ടാ​യ​ത്.

മു​ഷ്ടി ചു​രു​ട്ടി മു​ഖ​ത്ത് ഇ​ടി​ച്ച​താ​യും ക​യ്യി​ലും ദേ​ഹ​ത്തും മു​റി​വേ​റ്റ​താ​യും ര​ജീ​ഷ് പ​റ​ഞ്ഞു.

മ​ര്‍​ദി​ച്ച ശേ​ഷം വാ​ഹ​ന​ത്തി​ല്‍ ര​ക്ഷ​പ്പെ​ടാ​ന്‍ ശ്ര​മി​ച്ച​വ​രെ ര​ജീ​ഷ് ത​ട​ഞ്ഞ​തോ​ടെ വീ​ണ്ടും ക്രൂ​ര​മാ​യി മ​ര്‍​ദി​ച്ച​താ​യും രാ​ജേ​ഷ് പ​റ​ഞ്ഞു.

Related posts

Leave a Comment