അലിഗര്‍: മൂന്നു വയസ്സുകാരി ട്വിങ്കിള്‍ ശര്‍മയുടെ മരണത്തില്‍ വിലപിച്ച് രാജ്യം. അലിഗര്‍ സ്വദേശിയായ ട്വിങ്കിള്‍ ക്രൂരമായ പീഡനത്തിനു ശേഷമാണ് കൊല്ലപ്പെട്ടത്. മാലിന്യക്കൂമ്പാരത്തില്‍ നിന്നു മൃതദേഹം കണ്ടെടുക്കുമ്പോള്‍ കണ്ണുകള്‍ ചൂഴ്‌ന്നെടുത്ത നിലയിലായിരുന്നു. മെയ് 31നാണ് പെണ്‍കുട്ടിയെ കാണാനില്ലെന്ന പരാതിയുമായി മാതാപിതാക്കള്‍ പോലീസിനെ സമീപിച്ചത്.
തുടര്‍ന്ന് പോലീസും നാട്ടുകാരും നടത്തിയ തിരച്ചിലില്‍ മാലിന്യക്കൂമ്പാരത്തില്‍ നിന്നും മൂന്നു വയസുകാരിയുടെ പിഞ്ചു ശരീരം കണ്ണുകള്‍ ചൂഴ്‌ന്നെടുത്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ അയല്‍വാസി സംഭവത്തില്‍ അയല്‍വാസികളായ മുഹമ്മദ് സാഹിദ്, അസ്‌ലം എന്നിവര്‍ അറസ്റ്റിലായി.
പണവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് പെണ്‍കുട്ടിയെ ക്രൂരമായി കൊലചെയ്യുന്നതിലേക്ക് സാഹിദിനെ നയിച്ചതെന്നാണ് വിവരം. വീട്ടു മുറ്റത്ത് കളിച്ചു കൊണ്ടിരുന്ന പെണ്‍കുട്ടിയെ പെട്ടെന്ന് കാണാതാവുകയായിരുന്നുവെന്ന് മുത്തച്ഛന്‍ പറഞ്ഞു. അവളെ കണ്ടെത്താനുള്ള ശ്രമമെല്ലാം പരാജയപ്പെട്ടപ്പോഴാണ് പോലീസില്‍ പരാതി നല്‍കിയതെന്നും ഇദ്ദേഹം പറഞ്ഞു.
കുട്ടിയുടെ മുത്തച്ഛനില്‍ നിന്ന് 50000 രൂപയാണ് സാഹിദ് വായ്പയായി വാങ്ങിയത് എന്നാല്‍ ഇതില്‍ 10000 രൂപ തിരിച്ചടയ്ക്കാന്‍ ബാക്കിയുണ്ടായിരുന്നു. ഇത് ചോദിച്ചത് സാഹിദിന് ഇഷ്ടപ്പെട്ടില്ല. ഇതേത്തുടര്‍ന്ന് ട്വിങ്കിളിന്റെ കുടുംബത്തെ ഇയാള്‍ ഭീഷണിപ്പെടുത്തിയിരുന്നു. പണം തിരികെ ചോദിച്ചതിന്റെ
വൈരാഗ്യത്തിലാണ് സാഹിദ് കുട്ടിയെ കൊല ചെയ്തതെന്നാണ് കുടുംബം ആരോപിക്കുന്നത്. മന്ത്രവാദത്തിലൂടെ തന്റെ മകളെ കൊന്നതെന്ന് ട്വിങ്കിളിന്റെ മാതാവ് ആരോപിക്കുന്നു. ട്വിങ്കിളിന് നീതി ലഭിക്കണമെന്ന ആവശ്യവുമായുള്ള ക്യാമ്പെയ്ന്‍ രാജ്യമെങ്ങും അലയടിക്കുകയാണ് ഇപ്പോള്‍.
Horrified, upset and angry to know about baby #TwinkleSharma! This is definitely not the kind of world we want for our children. We need immediate and strictest punishment for such a heinous crime. #JusticeForTwinkle
— Akshay Kumar (@akshaykumar) June 7, 2019
Angry, horrified, ashamed and deeply saddened beyond words at the barbaric rape of the three year old #TwinkleSharma. The rapist should be hanged in public. No other punishment is enough for this heinous crime. I demand #JusticeForTwinkleSharma . pic.twitter.com/7EwCTQxsUh
— Anupam Kher (@AnupamPKher) June 6, 2019
The barbaric rape and murder of #TwinkleSharma is a shame on humanity. Justice must be served.
— Arjun Kapoor (@arjunk26) June 6, 2019
Im sorry Twinkle that you had to you live in a world where Humans no longer understand Humanity!!!! May God look over you for Eternity as you are an Angel !!!! #ImSorry
— Sunny Leone (@SunnyLeone) June 6, 2019
Just so disgusted and angered hearing about #TwinkleSharma. How can somebody even think of doing such a thing?!?! Speechless….
— Abhishek Bachchan (@juniorbachchan) June 6, 2019