ആലുവ സ്റ്റാന്‍ഡില്‍ കരഞ്ഞുകലങ്ങിയ കണ്ണുമായി ഒരമ്മ! കാര്യം തിരക്കിയ ജീവനക്കാര്‍ ഞെട്ടി; ഓസ്‌ട്രേലിയയിലെ വീട്ടില്‍ ജോലിക്ക് നിര്‍ത്തി മലയാളികുടുംബം ശമ്പളം നല്‍കാതെ പറ്റിച്ചെന്ന്

ആ​ലു​വ: മ​ധ്യ​വ​യ​സ്ക​യാ​യ വീ​ട്ട​മ്മ​യെ ഓ​സ്ട്രേ​ലി​യ​യി​ലെ വീ​ട്ടി​ൽ ജോ​ലി​ക്ക് നി​ർ​ത്തി​യ​ശേ​ഷം മ​ല​യാ​ളി​കു​ടും​ബം ശ​മ്പ​ളം ന​ൽ​കാ​തെ ക​ബ​ളി​പ്പി​ച്ച​താ​യി പ​രാ​തി. വെ​റ്റി​ല​പ്പാ​റ കു​റ്റി​ച്ചി​റ പ​ച്ചേ​രി ത്രേ​സ്യാ​മ്മ (60)ആ​ണ് പ​രാ​തി​യു​മാ​യി ആ​ലു​വ വ​നി​താ സെ​ല്ലി​നെ സ​മീ​പി​ച്ച​ത്.

ഉ​ട​മ​ക​ൾ മ​ർ​ദി​ച്ച​തി​നെ​തി​രേ ഓ​സ്ട്രേ​ലി​യ​ൻ പോ​ലീ​സി​ൽ പ​രാ​തി കൊ​ടു​ത്ത​തി​നാ​ൽ ശ​മ്പ​ളം ന​ൽ​കാ​തെ ത്രേ​സ്യാ​മ്മ​യെ കേ​ര​ള​ത്തി​ലേ​ക്കു തി​രി​ച്ച​യച്ചിരുന്നു. ആ​ലു​വ കെ​എ​സ്ആ​ർ​ടി​സി സ്റ്റാ​ൻ​ഡി​ൽ ക​ര​ഞ്ഞു​ക​ല​ങ്ങി​യ ക​ണ്ണു​മാ​യി ഇ​രി​ക്കു​ന്ന​ത് ക​ണ്ട ജീ​വ​ന​ക്കാ​രാ​ണ് ത്രേ​സ്യാ​മ്മ​യെ ആ​ലു​വ വ​നി​താ ഹെ​ൽ​പ് ലൈ​നി​ൽ എ​ത്തി​ച്ച​ത്. പെ​രു​മ്പാ​വൂ​ർ സ്വ​ദേ​ശി നെ​ൽ​സ​നെ​തി​രേ​യാ​ണ് പ​രാ​തി.

നെ​ൽ​സ​ണും ഭാ​ര്യ​യും വ​ർ​ഷ​ങ്ങ​ളാ​യി ഓ​സ്ട്രേ​ലി​യ​യി​ൽ ന​ഴ്സിം​ഗ് മേ​ഖ​ല​യി​ലാ​ണ്. 2018 ഫെ​ബ്രു​വ​രി മു​ത​ൽ 2019 ജ​നു​വ​രി വ​രെ​യാ​ണ് ത്രേ​സ്യാ​മ്മ ഓ​സ്ട്രേ​ലി​യ​യി​ൽ ജോലി ചെ​യ്ത​ത്.
അ​വ​സാ​ന മൂ​ന്നു മാ​സ​ത്തെ ശ​ന്പ​ളം ന​ൽ​കി​യി​ല്ലെ​ന്നാ​ണ് പ​രാ​തി. വി​സ​യ്ക്കും മ​റ്റാ​വ​ശ്യ​ത്തി​നും എ​ന്ന പേ​രി​ൽ ആ​ദ്യ​ത്തെ മൂ​ന്നു മാ​സ​ത്തെ ശ​മ്പ​ള​വും ന​ൽ​കി​യി​രു​ന്നി​ല്ല. നാ​ട്ടി​ലേ​ക്ക് മ​ട​ക്കി അ​യയ്​ക്കു​ന്ന​തി​ന് ത​ലേ​ദി​വ​സം കു​ടി​ശി​ക​യാ​യി ല​ഭി​ക്കേ​ണ്ടി​യി​രു​ന്ന മൂ​ന്നു മാ​സ​ത്തെ ശ​മ്പ​ളം അ​ക്കൗ​ണ്ടി​ൽ ഇ​ട്ടു​വെ​ന്ന് തെ​റ്റി​ദ്ധ​രി​പ്പി​ച്ചാ​ണ് ത്രേ​സ്യാ​മ്മ​യെ വി​മാ​നം ക​യ​റ്റിവി​ട്ട​ത്.

ഏ​തെ​ങ്കി​ലും കാ​ര​ണ​വ​ശാ​ൽ അ​ക്കൗ​ണ്ടി​ൽ തു​ക എ​ത്തി​യി​ല്ലെ​ങ്കി​ൽ ത​ന്‍റെ തോ​ട്ടു​വ​യി​ലെ വീ​ട്ടി​ലെ​ത്തി പി​താ​വി​ൽ​നി​ന്നു പ​ണം വാ​ങ്ങാ​നും പ​റ​ഞ്ഞി​രു​ന്നു. നാ​ട്ടി​ലെ​ത്തി​യ​പ്പോ​ൾ അ​ക്കൗ​ണ്ടി​ൽ പ​ണം വ​ന്നി​ട്ടി​ല്ലെ​ന്ന​റി​ഞ്ഞ് തോ​ട്ടു​വ​യി​ലെ നെ​ൽ​സ​ന്‍റെ വീ​ട്ടി​ലെ​ത്തി കാ​ര്യ​ങ്ങ​ൾ ധ​രി​പ്പി​ച്ചെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല. ഓ​സ്ട്രേ​ലി​യ​യി​ലേ​ക്ക് ഫോ​ണി​ൽ വി​ളി​ച്ച് കു​ടി​ശി​ക ന​ൽ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും ന​ട​പ​ടി ഉ​ണ്ടാ​യി​ല്ല. തു​ട​ർ​ന്നാ​ണ് ആ​ലു​വ വ​നി​താ ഹെ​ൽ​പ് ലൈ​നി​ൽ ത്രേ​സ്യ​മ്മ പ​രാ​തി​യു​മാ​യി എ​ത്തി​യ​ത്.

നെ​ൽ​സ​ന്‍റെ 13 മു​റി​ക​ളു​ള്ള വ​ലി​യ വീ​ട് ദി​വ​സേ​ന ക​ഴു​കി വൃ​ത്തി​യാ​ക്കു​ന്ന​തി​നു പു​റ​മേ ഭ​ക്ഷ​ണം പാ​കംചെ​യ്യു​ന്ന​തും കു​ട്ടി​ക​ളെനോ​ക്കി​യി​രു​ന്ന​തും താനായിരുന്നെന്നു ത്രേ​സ്യ​മ്മ പറഞ്ഞു. വീ​ട്ടി​ലെ ജോ​ലി​യി​ൽ പോ​രാ​യ്മ ആ​രോ​പി​ച്ച് പ​ല​പ്പോ​ഴും നെ​ൽ​സ​ണും ഭാ​ര്യ​യും ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​രു​ന്നു. ഭീ​ഷ​ണി തു​ട​ർ​ന്ന​പ്പോ​ൾ ത​ന്നെ മ​ട​ക്കി അ​യ​യ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും വീ​ട്ടു​കാ​ർ അം​ഗീ​ക​രി​ച്ചി​ല്ല. വീ​ട്ടി​ലെ പ​ച്ച​ക്ക​റി​ത്തോ​ട്ടം ന​ശി​പ്പി​ച്ചെ​ന്ന് പ​റ​ഞ്ഞ് ത്രേ​സ്യാ​മ്മ​യെ മ​ർ​ദി​ച്ച സം​ഭ​വ​വു​മു​ണ്ടാ​യി. അ​ന്ന് അ​യ​ൽ​വാ​സി​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ ഓ​സ്ട്രേ​ലി​യ​ൻ പോ​ലീ​സി​ൽ പ​രാ​തി ന​ല്കു​ക​യും പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ഇ​രു​വ​ർ​ക്കു​മെ​തി​രേ ന​ട​പ​ടി എ​ടു​ക്കു​ക​യും ചെ​യ്തി​രു​ന്നു.

വി​വാ​ഹി​ത​രാ​യ ര​ണ്ടു പെ​ൺ​മ​ക്ക​ൾ മാ​ത്ര​മാ​ണ് ത്രേ​സ്യാ​മ്മ​യ്ക്ക്. സ്വ​ന്ത​മാ​യി വീ​ടോ സ്ഥ​ല​മോ ഇ​ല്ല. ഭ​ർ​ത്താ​വ് 35 വ​ർ​ഷം മു​മ്പ് ഉ​പേ​ക്ഷി​ച്ചുപോ​യി. പിന്നീടു ബ​ന്ധു​ക്ക​ളു​ടെ വീ​ടു​ക​ളി​ൽ മാ​റി​മാ​റി താ​മ​സി​ക്കു​ക​യാ​യി​രു​ന്നു. ത്രേ​സ്യാ​മ്മ​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷം കേ​സ് കോ​ട​നാ​ട് പോ​ലീ​സി​ന് കൈ​മാ​റി​യ​താ​യി വ​നി​താ സെ​ൽ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Related posts