തൃശൂര്‍: ജില്ലയില്‍ വീണ്ടും മിന്നല്‍ചുഴലി. വരന്തരപ്പിള്ളി, നന്തിപുലം, ആറ്റപ്പിള്ളി മേഖലകളിലുണ്ടായ മിന്നല്‍ ചുഴലിക്കാറ്റില്‍ വ്യാപക നാശനഷ്ടമുണ്ടായി.
പലയിടത്തും മരങ്ങള്‍ കടപുഴകി വീണു. ശക്തമായ കാറ്റില്‍ നന്തിപുലം മുപ്ലിയം പാലത്തിനു സമീപം മൂന്ന് ഇലക്ട്രിക് പോസ്റ്റുകള്‍ തകര്‍ന്നു വീണു.
മാഞ്ഞൂരില്‍ വീടിന്റെ മേല്‍ക്കൂര പറന്നു പോയി. നേരത്തെ തൃശൂരിലെ ഒല്ലൂര്‍ ക്രിസ്റ്റഫര്‍ നഗര്‍, അന്നമനട പാലിശേരി പ്രദേശങ്ങളിലുണ്ടായ ചുഴലിക്കാറ്റില്‍ വ്യാപക കൃഷി നാശം ഉള്‍പ്പെടെ സംഭവിച്ചിരുന്നു.