കൊച്ചി: സ്ഥാനാര്‍ഥിയുടെ ചുവരെഴുതി മായ്ച്ചതോടെ പ്രശ്നം എല്‍ഡിഎഫിലാണെന്ന് ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. നിലവിലെ പേരുകളില്‍ ആശങ്കയില്ല. കാരണം യുഡിഎഫ് വളരെ മുന്നിലേക്ക് പോയിട്ടുണ്ട്. മുന്നൊരുക്കങ്ങള്‍ നടത്തി.
കോണ്‍ഗ്രസ് മണ്ഡലമാണ് തൃക്കാക്കര. ജനങ്ങളുടെ മുന്നില്‍ അവതരിപ്പിക്കാന്‍ പറ്റുന്ന ഏറ്റവും നല്ല സ്ഥാനാര്‍ഥിയെ, ആളുകള്‍ വോട്ട് ചെയ്യാന്‍ ഇഷ്ടപ്പെടുന്ന സ്ഥാനാര്‍ഥിയെ കോണ്‍ഗ്രസിന് ലഭിച്ചു. പിന്നെന്തിന് ഞങ്ങള്‍ ഭയക്കണമെന്നും അദ്ദേഹം പറഞ്ഞു.
തൃക്കാക്കരയിലേത് സഹതാപമല്ലെന്നും രാഷ്ട്രീയ മത്സരമാണെന്നും സതീശന് പറഞ്ഞു. എ. വിജയരാഘവന്റെ ഭാര്യ എങ്ങനെയാണ് തൃശൂര്‍ മേയര്‍ ആയത്? ആദ്യമായി ജയിച്ചുവന്ന എംഎല്‍എ ഈ സര്‍ക്കാരില്‍ മന്ത്രിയായത് എങ്ങനെയാണ്?
മലബാറിലേക്കൊക്കെ പോയാല്‍ മുഴുവന്‍ നേതാക്കളും അങ്ങോട്ടും ഇങ്ങോട്ടും ബന്ധുക്കളും കസിന്സുമൊക്കെയാണ്. ഇത്തരം വിഷയങ്ങളൊന്നും തങ്ങളെ കൊണ്ട് പറയിപ്പിക്കരുത്. അതിന് യാതൊരു താല്പര്യവുമില്ലെന്നും സതീശന് കൂട്ടിച്ചേര്‍ത്തു.
തൃക്കാക്കരയിലെ സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് ആദ്യം ചില അസ്വാരസ്യങ്ങളുണ്ടായിരുന്നു. അവയെല്ലാം പൂര്‍ണമായി പരിഹരിച്ചു.
അസ്വാരസ്യങ്ങള്‍ ഉയര്‍ത്തിയ ആളുകള്‍ തന്നെയാണ് ബുധനാഴ്ചത്തെ യോഗത്തിന് നേതൃത്വം നല്‍കിയത്. തൃക്കാക്കരയില്‍ എല്‍ഡിഎഫിന്റെ സ്ഥാനാര്‍ഥിയായി ആരുവന്നാലും ഒട്ടും ഭയപ്പെടുന്നില്ലെന്നും സതീശന് പറഞ്ഞു.