തൃക്കാക്കര മണ്ഡലത്തിൽ മത്സരിക്കാനില്ല; ജോ ജോസഫ് എന്‍റെ സ്വന്തം ആൾ; ബിജെപി ദേശീയ അധ്യക്ഷനെ നേരിൽകാണുമെന്ന് പിസി ജോർജ്

 

കൊച്ചി: തൃക്കാക്കര മണ്ഡലത്തിൽ താൻ സ്ഥാനാർഥിയാകുമെന്ന സോഷ്യൽ മീഡിയ പ്രചാരണങ്ങളെ തള്ളി പി.സി.ജോർജ്. താൻ ഒരു കാരണവശാലും സ്ഥാനാർഥിയാകില്ലെന്നു ജോർജ് പറഞ്ഞു.

എൽഡിഎഫ് സ്ഥാനാർഥിയായി വന്ന ഡോ.ജോ ജോസഫ് മിടുക്കനായ ചെറുപ്പക്കാരനാണെന്നു ജോർജ് പറഞ്ഞു.

എന്‍റെ സ്വന്തം ആളാണ്. കണ്ടപ്പോൾത്തന്നെ ഓടിവന്ന് കെട്ടിപ്പിടിച്ച് ഉമ്മ തന്നിരുന്നു. ജോ ജോസഫിന്‍റെ കുടുംബം മുഴുവൻ കേരള കോൺഗ്രസുകാരാണ്.

അദ്ദേഹത്തിന്‍റെ അടുത്ത ബന്ധു ജനപക്ഷം കേരള കോൺഗ്രസിന്‍റെ അടുത്ത ബന്ധുവാണെന്നും ജോർജ് പറഞ്ഞു. ജോ ജോസഫ് മറ്റേതെങ്കിലും പാ‍ർട്ടിയിൽ പ്രവർത്തിച്ചതായി അറിവില്ല.

കേരളത്തിലെത്തിയ ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡയെ ഇന്നു നേരിൽ കാണും. അതേസമയം, തൃക്കാക്കരയിൽ രണ്ടു മുന്നണികളും വ‍ർഗീയ കാർഡ് ഇറക്കിയാണ് കളിക്കുന്നതെന്നും ജോ‍ർജ് ആരോപിച്ചു.

തൃക്കാക്കരയിൽ ബിജെപിക്കു വലിയ സ്വാധീനമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related posts

Leave a Comment