കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ സഹതാപ തരംഗംകൊണ്ട് മാത്രം ജയിക്കാനാകില്ലെന്ന് മുന്‍ എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ ഡൊമനിക് പ്രസന്റേഷന്.
സമവായങ്ങള്‍ നോക്കി മാത്രം സ്ഥാനാര്‍ഥിയെ നിര്‍ത്തണം. 10000 വോട്ടിന്റെ ഭൂരിപക്ഷം തൃക്കാക്കരയില്‍ യുഡിഎഫിനുണ്ട്.
അത് മനസിലാക്കി കൃത്യമായ സ്ഥാനാര്‍ഥിയെ നിര്‍ത്തിയാല്‍ മാത്രം ജയിക്കാമെന്ന് ഡൊമിനിക് പ്രസന്റേഷന് പറഞ്ഞു.
കെ.വി. തോമസിനെ ഒപ്പം നിര്‍ത്താന്‍ നേതൃത്വം ശ്രമിക്കണം. നഷ്ടപ്പെടുന്ന 10 വോട്ട് പോലും തിരിച്ചടിയാകുമെന്നും ഡൊമനിക് പ്രസന്റേഷന് പറഞ്ഞു.
പാര്‍ട്ടി തീരുമാനം വരാതെപ്രതികരിക്കുന്നില്ല: ഉമ തോമസ്
കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ പാര്‍ട്ടി തീരുമാനം വരാതെ സ്ഥാനാര്‍ഥിത്വത്തെക്കുറിച്ച് പ്രതികരിക്കുന്നില്ലെന്ന് പി.ടി തോമസിന്റെ ഭാര്യ ഉമ തോമസ്. തൃക്കാക്കര വ്യക്തിപരമായി പരിചയമുള്ള മണ്ഡലമാണ്.
പി.ടി അച്ചടക്കമുള്ള പ്രവര്ത്തകന് ആയിരുന്നു. ആ അച്ചടക്കം തുടരണമെന്നാണ് ആഗ്രഹം. താന്‍ ഉറച്ച ഈശ്വര വിശ്വാസിയാണ്. നല്ലതു പ്രതീക്ഷിക്കുന്നതായും ഉമ തോമസ് പറഞ്ഞു.
മത്സര സാധ്യത തള്ളാതെ കെ.വി. തോമസ്
കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ മത്സര സാധ്യത തള്ളാതെ കെ.വി.തോമസ്. മല്‍സരിക്കുമോ എന്നതില്‍ കെ.വി.തോമസ് ഇതുവരെ തന്റെ നിലപാട് വ്യക്തമാക്കിയിട്ടില്ല.
വികസന രാഷ്ട്രീയത്തിനൊപ്പമെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. കെ റെയില്‍ പോലുള്ള പദ്ധതികള്‍ വരണമെന്നും കെ.വി. തോമസ് പറഞ്ഞു.
തെരഞ്ഞെടുപ്പ് സംബന്ധിച്ച് കോണ്‍ഗ്രസ് ആശയ വിനിമയം നടത്തിയിട്ടില്ല. അതേസമയം എല്‍ഡിഎഫുമായും ആശയവിനിമയം ഉണ്ടായിട്ടില്ലെന്ന് കെ.വി. തോമസ് പറഞ്ഞു.
എന്നാല്‍ കോണ്‍ഗ്രസിന് വേണ്ടി അന്ധമായ പ്രചരണത്തിനുണ്ടാകില്ല. തൃക്കാക്കരയിലേത് ജനങ്ങളുടെ തെരഞ്ഞെടുപ്പാണ്. ആര് ജയിക്കുമെന്ന് പറയാനാകില്ല.
ഉമ തോമസിനോട് ആദരവുണ്ട്, വ്യക്തിപരമായ ബന്ധമുണ്ടെന്നും അദ്ദേഹം പറഞ്ഞു.