കാക്കനാട്: തൃക്കാക്കര കൂട്ടമാനഭംഗക്കേസിൽ സിഐ അടക്കം മൂന്നു പേർ മാപ്പുസാക്ഷികളായേക്കും. കോഴിക്കോട് കോസ്റ്റൽ സിഐ പി.ആർ. സുനു, വീട്ടമ്മയുടെ ജോലിക്കാരി വിജയലക്ഷ്മി, പെരുമ്പാവൂർ സ്വദേശി രെജീവ് എന്നിവരെയാണ് മാപ്പ് സാക്ഷിയാക്കാൻ കേസ് അവസാനിപ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ പുതിയ നീക്കം.
പരാതിയിൽ പറയുന്ന ആരോപണങ്ങൾ ഇവരിൽ തെളിയിക്കാൻ സാധിക്കാതായതോടെയാണ് അന്വേഷണ സംഘത്തിന്റെ പുതിയ നീക്കം.
തനിക്ക് വീട്ടമ്മയെ അറിയാമെന്ന് ക്ഷേത്രം ജീവനക്കാരനായ അഭിലാഷ് അന്വേഷണ സംഘത്തോട് പറഞ്ഞു. കുട്ടിയുടെ പൂജയുമായി ബന്ധപ്പെട്ടാണ് ഇരുവരും നമ്പറുകൾ കൈമാറിയിരുന്നത്. പിന്നീട് നിരവധി തവണ ഇരുവരും വിളിക്കാറുണ്ടായിരുന്നതായി അയാൾ പോലീസിനോട് പറഞ്ഞു.
വീട്ടമ്മയുടെ വീട്ടിൽ താൻ പോയിട്ടില്ലെന്നാണ് അഭിലാഷ് പറയുന്നത്. ഇതിനിടെ കേസിലെ പ്രധാന പ്രതികളിൽ ഒരാളായ ശശിക്ക് വീട്ടമ്മയുടെ ഭർത്താവ് ഒൻപതുലക്ഷം രൂപ നൽകാനുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തി.
വീട്ടമ്മയുടെ ഭർത്താവ് സുനുവിനോടും ശശിയോട് ദിവസങ്ങൾക്ക് മുമ്പ് പതിനായിരം രൂപ കടമായി ചോദിച്ചിരുന്നു. എന്നാൽ അയാൾ അതു നൽകാൻ കൂട്ടാക്കിയില്ല. വീട്ടമ്മയുടെ ഭർത്താവിനോട് ഇന്ന് അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരാവാൻ നോട്ടീസ് നൽകിയിരുന്നു.