കാക്കനാട്: തൃക്കാക്കര നഗരസഭ ചെയർമാൻ, വൈസ് ചെയർമാൻ തെരഞ്ഞെടുപ്പ് 18 ന് നടക്കാനിരിക്കെ ഇടതു മുന്നണിയിൽ കലഹം. സിപിഐക്ക് വൈസ് ചെയർമാൻ സ്ഥാനം വേണമെന്നാണ് സിപിഐ നേതാക്കളുടെ ആവശ്യം. മുൻ കാലങ്ങളിൽ മുന്നണി ബന്ധം അനുസരിച്ച് രണ്ടാം കക്ഷിയായ സിപിഐക്ക് തൃക്കാക്കര നഗരസഭ ഭരണത്തിലും രണ്ടാം സ്ഥാനം വേണമെന്നാണ് ആവശ്യം. അതുന്നൽകാതിരിക്കുവാനാണ് സിപിഐയിൽ ഭിന്നത സൃഷ്ടിക്കാൻ സിപിഎം കളമൊരുക്കുന്നതെന്നും പറയുന്നു.
തൃക്കാക്കര നഗരസഭയിൽ 43 അം ഗ കൗൺസിലിൽ ഇപ്പോൾ സിപിഎം 15, സി.പിഐ 4., കോൺ ഗ്രസ് എസ് ഒന്ന്, സ്വതന്ത്രൻ ഒന്ന്, യുഡിഎഫിൽനിന്നു കൂറുമാറിയ ഒരംഗം ഉൾപ്പെടെ 22 അംഗങ്ങളാണ് ഇടതു മുന്നണിയിൽ ഉള്ളത്. യുഡിഎഫിൽ 21 അംഗങ്ങളുമാണ്. ഇപ്പോൾ സിപിഐക്ക് നഗരസഭയിൽ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനമാണുള്ളത്.
ജിജോ ചിങ്ങം തറയാണ് പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ. ആ സ്ഥാനത്തെ ചൊല്ലിയാണ് സിപിഐയിൽ ഭിന്നത ഉണ്ടാക്കിയിട്ടുള്ളത്. ജി ജോ ചിങ്ങം തറ ഒഴിഞ്ഞ സ്ഥാനം ആന്റണി പരവരക്ക് വിട്ടുകൊടുക്കണമെന്നാണ് ഇപ്പോഴത്തെ ആവശ്യം. അതിന് സാധിച്ചില്ലെങ്കിൽ സിപിഐ സ്വതന്ത്രനായ ആന്റണി പരവര യുഡിഎഫിനൊടൊപ്പം ചേർന്ന് വൈസ് ചെയർമാനാ കാ നാ ണ് ലക്ഷ്യം വയ്ക്കുന്നത്, അങ്ങനെ സംഭവിച്ചാൽ നഗരസഭ ഭരണം യുഡിഎഫിന് തിരിച്ചു കിട്ടും.
എൽഡിഎഫ് ഭരിച്ചിരുന്ന തൃക്കാക്കര നഗരസഭയിൽ കഴിഞ്ഞ ആറുമാസം മുമ്പാണ് ഭരണം യുഡിഎഫിന്റെ അധികാരത്തിലായത്. അന്നത്തെ വൈസ് ചെയർമാൻ സാബു ഫ്രാൻസീസ് ഇടതു മുന്നണി വിട്ട് യുഡിഎഫിനോടൊപ്പം ചേർന്നതാണ് ഭരണം വലതുപക്ഷത്താകാൻ കാരണം.
ഇപ്പോൾ കോൺഗ്രസിലെ ഒരംഗം കൂറുമാറി ഇടതു മുന്നണി യോടൊപ്പം ചേർന്ന് അവിശ്വാസത്തിന് കൂട്ടുനിന്നതാണ് യുഡിഎഫിന് ഭരണം നഷ്ടപ്പെടാൻ കാരണം. അതിനിടയിലാണ് ഇടതു മുന്നണിക്ക് തലവേദനയായി സി പി ഐ രംഗത്തുവന്നിട്ടുള്ളത്. ഒരംഗത്തിന്റെ ഭൂരിപക്ഷമാണ് ഇതിന് നിലവിലുള്ളത്. കാലുമാറ്റങ്ങളും, കൂറുമാറ്റങ്ങളും പതിവായിട്ടുള്ളതൃക്കാക്കരയിൽ ഭരണം പിടിച്ചെടുക്കാനും, നിലനിർത്താന്നും ഇടതും വലതും നെട്ടോട്ടത്തിലാണ്.