കൊല്ലം: വരുന്ന ലോകസഭാ തെരഞ്ഞെടുപ്പിൽ കൊല്ലം പാർലമെന്റ് മണ്ഡലത്തിൽ മത്സരിക്കുന്ന യൂഡിഎഫ് സ്ഥാനാർത്ഥി എൻ.കെ. പ്രേമചന്ദ്രനെ പിൻതുണയ്ക്കുമെന്ന് തൃണമൂൽ കോണ്‍ഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി കുന്പളം സോളമൻ അറിയിച്ചു.
വിലക്കയറ്റം മൂലം ജനജീവിതം ദുസഹമാക്കിയ കേന്ദ്ര-സംസ്ഥാന ഗവണ്മെന്റ് നയങ്ങൾക്കെതിരെയും, സി.പി.എമ്മിന്റെ അക്രമ- കൊലപാത രാഷ്ട്രീയത്തിനെതിരെയും ബിജെപിയുടെ വർഗീയ ഫാഷിസ്റ്റ് നയങ്ങൾക്കും ഒരു പിടി കോർപ്പറേറ്റ്കൾക്കും വേണ്ടിയുള്ള കേന്ദ്ര- ഭരണത്തിനെതിരെയും ജനം വിധിയെഴുതുന്നതിനുള്ള തെരഞ്ഞെടുപ്പായി 2019 മാറിയില്ലെങ്കിൽ, രാജ്യത്തിന്റെ ജനാധിപത്യവും ഭരണഘടനയും, മതനിരപേക്ഷകതയും അപകടത്തിലാകുമെന്നതിനാലാണ് യുഡിഎഫിനെ പിൻതുണയ്ക്കാൻ തീരുമാനിച്ചതെന്ന് കുന്പളം സോളമൻ പറഞ്ഞു.
ജില്ലാ കണ്‍വൻഷനിൽ സ്ഥാനാർത്ഥിയുടെ വിജയത്തിനായുള്ള പ്രവർത്തന പരിപാടികൾക്കും രൂപം നൽകു മെന്നും പ്രസ്താവനയിൽ അറിയിച്ചു.