തൃശൂർ: ദേശീയപാതയിൽ തൃപ്രയാർ സെന്ററിനടുത്ത് കണ്ടെയ്നർ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരായ രണ്ടുപേർ മരിച്ചു.
വലപ്പാട് കോതകുളം ബീച്ച് സ്വദേശി കാരേപറമ്പിൽ രാമദാസിന്റെ മകൻ ആശിർവാദ് (18), വലപ്പാട് മാലാഖവളവ് സ്വദേശി അമ്പലത്ത് വീട്ടിൽ സഗീറിന്റെ മകൻ ഹാഷിം (18) എന്നിവരാണു മരിച്ചത്.
ഇവരോടൊപ്പം ഉണ്ടായിരുന്ന നിഹാൽ എന്നയാളെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇന്നു പുലർച്ചെ രണ്ടരയോടെ തൃപ്രയാർ വിബി മാളിനടുത്തായിരുന്നു അപകടം. രണ്ടുപേരും സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു.