അഗർത്തല: ത്രിപുരയിൽ കൂട്ടബലാത്സംഗത്തിനിരയാക്കി പതിനേഴുകാരിയെ തീകൊളുത്തി. ത്രിപുരയിലെ ശാന്തിർ ബസാറിലാണ് സംഭവം. കാമുകനും സുഹൃത്തുക്കളും ചേർന്ന് പെൺകുട്ടിയെ മാസങ്ങളോളം ബലാത്സംഗത്തിന് ഇരയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് തീ കൊളുത്തി കൊലപ്പെടുത്താനുള്ള ശ്രമവും നടന്നത്.
കാമുകനും അമ്മയും ചേർന്നാണ് പെൺകുട്ടിയെ തീകൊളുത്തിയത്. സംഭവത്തിൽ കാമുകൻ അജയ് രുദ്രപോൾ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. ഗുരുതരമായി പൊള്ളലേറ്റ പെൺകുട്ടി ചികിത്സയിലാണ്.
ഒരു മാസം മുന്‍പ് പെണ്‍കുട്ടിയെ വിട്ടുനല്‍കണമെങ്കില്‍ 50,000 രൂപ നൽകണമെന്ന് കാമുകനും സംഘവും ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെ വീട്ടുകാർ പോലീസിൽ പരാതി നൽകി. എന്നാല്‍ പോലീസ് നടപടി സ്വീകരിക്കാന്‍ തയാറായില്ലെന്നും ബന്ധുക്കൾ ആരോപിച്ചു.