കോട്ടയം ജില്ല തിരുവഞ്ചൂരിന്‍റെ കൈകളിലേക്ക് ? എ ഗ്രൂപ്പ് പുകയുന്നു; ഡിസിസി പ്രസിഡന്‍റ് പദവിയിലേക്കുള്ള ഗ്രൂപ്പു കസേരകളി തുടരുന്നു; പുറത്തേക്ക് വരുന്ന ചില കഥകളിങ്ങനെ…


കോ​ട്ട​യം: പു​തി​യ ഡി​സി​സി പ്ര​സി​ഡ​ന്‍റ് എ​ത്തു​ന്ന​തോ​ടെ കോ​ട്ട​യം ജി​ല്ല​യി​ൽ കോ​ണ്‍​ഗ്ര​സ് സ​മ​വാ​ക്യ​ങ്ങ​ൾ മാ​റി​മ​റി​യു​ന്നു. എ ​ഗ്രൂ​പ്പ് ആ​ധി​പ​ത്യം ഉ​റ​പ്പി​ച്ചി​രു​ന്ന ജി​ല്ല​യി​ൽ ഇ​തോ​ടെ വ​ലി​യ പൊ​ട്ടി​ത്തെ​റി ഉ​ണ്ടാ​യേ​ക്കു​മെ​ന്നാ​ണ് സൂ​ച​ന.

തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ന്‍റെ നോ​മി​നി​യാ​യി നാ​ട്ട​കം സു​രേ​ഷ് കോ​ട്ട​യം ഡി​സി​സി പ്ര​സി​ഡ​ന്‍റാ​യേ​ക്കും. ഉ​മ്മ​ൻ ചാ​ണ്ടി​ക്കൊ​പ്പം എ ​ഗ്രൂ​പ്പി​ൽ ഉ​റ​ച്ചു നി​ന്നി​രു​ന്ന തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ കു​റ​ച്ചു​നാ​ളാ​യി അ​സ്വ​സ്ഥ​നാ​ണ്.

പ്ര​തി​പ​ക്ഷ​നേ​താ​വ് സ്ഥാ​ന​ത്തേ​ക്കു പ​രി​ഗ​ണി​ച്ച തി​രു​വ​ഞ്ചൂ​രി​നെ വെ​ട്ടി​യ​തു ഉ​മ്മ​ൻ ചാ​ണ്ടി​യും ര​മേ​ശ് ചെ​ന്നി​ത്ത​ല​യും ചേ​ർ​ന്നാ​ണെ​ന്നും കോ​ണ്‍​ഗ്ര​സി​ൽ അ​ട​ക്കം പ​റ​ച്ചി​ലു​ണ്ടാ​യി​രു​ന്നു.

എ ​ഗ്രൂ​പ്പി​ൽ നി​ന്നു​കൊ​ണ്ടു ത​ന്നെ തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ പു​തി​യ നേ​തൃ​ത്വ​ത്തി​നൊ​പ്പ​മാ​ണ്. കു​റ​ച്ചു​നാ​ളാ​യി കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ. ​സു​ധാ​ക​ര​നു​മാ​യും പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​നു​മാ​യി ചേ​ർ​ന്നു​ള്ള പ്ര​വ​ർ​ത്ത​ന​മാ​ണ് തി​രു​വ​ഞ്ചൂ​ർ ന​ട​ത്തു​ന്ന​ത്.

ഇ​തോ​ടെ തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ കെ​പി​സി​സി പ്ര​സി​ഡ​ന്‍റി​നു മു​ന്നി​ൽ നാ​ട്ട​കം സു​രേ​ഷി​നെ ഡി​സി​സി പ്ര​സി​ഡ​ന്‍റാ​ക്കാ​ൻ പി​ന്തു​ണ​യ്ക്കു​ക​യും ചെ​യ്തു. നാ​ട്ട​കം സു​രേ​ഷ് എ ​ഗ്രൂ​പ്പി​ലാ​ണെ​ങ്കി​ലും നി​ല​വി​ൽ തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​നു​മാ​യി ഏ​റെ അ​ടു​പ്പ​ത്തി​ലാ​ണ്.

കാ​ര്യ​ങ്ങ​ൾ ഇ​തു​പോ​ലെ സം​ഭ​വി​ച്ചാ​ൽ തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ ജി​ല്ല​യി​ലെ കോ​ണ്‍​ഗ്ര​സി​ന്‍റെ ഉ​റ​ച്ച ശ​ബ്ദ​മാ​യി മാ​റു​ക​യും ചെ​യ്യും.ഡി​സി​സി പ്ര​സി​ഡ​ന്‍റി​ന്‍റെ സ്ഥാ​ന​ത്തേ​ക്കു എ ​ഗ്രൂ​പ്പ് ലി​സ്റ്റ് കൊ​ടു​ക്കാ​തി​രു​ന്ന​തും പ​ട​ല​പി​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണെ​ന്നും പ​റ​യ​പ്പെ​ടു​ന്നു.

അ​തേ​സ​മ​യം സ്വ​ന്തം ജി​ല്ല​യി​ലെ ഡി​സി​സി പ്ര​സി​ഡ​ന്‍റി​നെ തീ​രു​മാ​നി​ക്കു​ന്ന കാ​ര്യ​ത്തി​ൽ വേ​ണ്ട കൂ​ടി​യാ​ലോ​ച​ന​ക​ൾ ന​ട​ത്തി​യി​ല്ലെ​ന്ന പ​രാ​തി മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ​ചാ​ണ്ടി​ക്കു​മു​ണ്ട്. കെ.​സി. ജോ​സ​ഫ് ഉ​ൾ​പ്പെ​ടെ​യു​ള്ള ചി​ല നേ​താ​ക്ക​ൾ ഉ​മ്മ​ൻ ചാ​ണ്ടി​ക്കൊ​പ്പം ഉ​റ​ച്ചു നി​ല്ക്കു​ന്നു​ണ്ട്.

ക​ഴി​ഞ്ഞ പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പു മു​ത​ൽ ജി​ല്ല​യി​ൽ എ ​വി​ഭാ​ഗം ര​ണ്ടു ചേ​രി​യാ​യി​ട്ടാ​ണു പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. വ​ർ​ഷ​ങ്ങ​ളാ​യി എ ​ഗ്രൂ​പ്പി​ന്‍റെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന പ്ര​സി​ഡ​ന്‍റ് സ്ഥാ​നം ഇ​ത്ത​വ​ണ ഐ ​വി​ഭാ​ഗ​ത്തി​നു വേ​ണ​മെ​ന്ന അ​വ​കാ​ശ​വാ​ദം ഐ ​ഗ്രൂ​പ്പ് സു​ധാ​ക​ര​നു മു​ന്പി​ൽ വ​ച്ചി​രു​ന്നു.

ജോ​സ​ഫ് വാ​ഴ​യ്ക്ക​നാ​ണ് ഈ ​നീ​ക്ക​ത്തി​നു ചു​ക്കാ​ൻ പി​ടി​ച്ച​ത്. കെ​പി​സി​സി സെ​ക്ര​ട്ട​റി ഫി​ലി​പ്പ് ജോ​സ​ഫ്, ബി​ജു പു​ന്ന​ത്താ​നം എ​ന്നി​വ​രെ​യാ​ണ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് നി​ർ​ദേ​ശി​ച്ച​ത്. എ​ന്നാ​ൽ ഇ​തും ന​ട​പ്പാ​യി​ല്ല.അ​ടു​ത്ത നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ട്ട​യം മ​ണ്ഡ​ല​ത്തി​ൽ പ​രി​ഗ​ണി​ക്കു​ന്ന കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ർ​ഥി കൂ​ടി​യാ​ണ് നാ​ട്ട​കം സു​രേ​ഷ്.

ജി​ല്ല​യി​ലെ കോ​ണ്‍​ഗ്ര​സി​ന്‍റെ അ​വ​സ്ഥ സം​ബ​ന്ധി​ച്ച് മു​തി​ർ​ന്ന ഒ​രു യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​വി​ന്‍റെ ഫെ​യ്സ് ബു​ക്ക് പോ​സ്റ്റ് ഇ​തി​നോ​ട​കം ച​ർ​ച്ച​യാ​യി ക​ഴി​ഞ്ഞു.

കേ​ര​ള കോ​ണ്‍​ഗ്ര​സ് എം ​മു​ന്ന​ണി വി​ട്ട​തും നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ ദ​യ​നീ​യ പ​രാ​ജ​യ​വും അ​ല​ട്ടു​ന്ന കോ​ണ്‍​ഗ്ര​സി​ന് ഗ്രൂ​പ്പ് പോ​ര് കൂ​ടി സ​ജീ​വ​മാ​കു​ന്ന​തോ​ടെ എ​ത്ര​മാ​ത്രം പി​ടി​ച്ചു നി​ൽ​ക്കു​മെ​ന്ന് ക​ണ്ട​റി​യ​ണം.

നാട്ടകം സുരേഷിനെ ഡിസിസി പ്രസിഡന്‍റാക്കണമെന്ന് കെപി സിസി വൈസ് പ്രസിഡന്‍റും എംഎൽഎയുമായി പി.ടി. തോമസും ആവശ്യപ്പെട്ടിട്ടുണ്ട്.

Related posts

Leave a Comment