പൊന്നിയിൽ ശെൽവൻ ഷൂട്ട് തുടങ്ങിയ ആദ്യ ദിവസം തന്നെ ഐശ്വര്യ റായ് മാഡവുമായി സംസാരിക്കാന്‍ എനിക്കു ഭാഗ്യം കിട്ടിയിരുന്നു. അവർ അകത്തും പുറത്തും വളരെ നല്ലൊരു സ്ത്രീയാണ്.
ഞാന്‍ പറയാതെ തന്നെ നിങ്ങള്‍ക്കറിയായിരിക്കുമല്ലോ അത്. പ്രശ്നം എന്താണെന്നു വച്ചാൽ സിനിമയിൽ ഞങ്ങൾ എതിര് കഥാപാത്രങ്ങളായിട്ടാണ് അഭിനയിക്കുന്നത്.
പരസ്പരം അങ്ങനെ ഇഷ്ടപ്പെടാൻ പാടില്ലായിരുന്നു. അങ്ങനെ ആയപ്പോൾ അത് ഏറെ വെല്ലുവിളി നിറഞ്ഞതായിരുന്നു. ഞങ്ങൾ സംസാരിക്കുമ്പോൾ മണിരത്നം സാർ ഇടപെടുമായിരുന്നു.
ഞങ്ങൾ സംസാരിക്കുമ്പോൾ മണി സാർ പറയാറുണ്ടായിരുന്നു. നോക്കൂ, നിങ്ങൾ വളരെയധികം സംസാരിക്കുന്നു, സംസാരിക്കുന്നതു നിർത്തൂ,
എന്റെ സീനിൽ ഈ സൗഹൃദം ഒന്നും ഉണ്ടാകില്ല എന്ന്. ഐശ്വര്യയ്ക്കൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞത് ഒരു ബഹുമതിയാണ്. -തൃഷ കൃഷ്ണൻ