തമിഴിലെ ഇളയദളപതി വിജയ് രാഷ്ട്രീയത്തിലിറങ്ങാനായി അഭിനയം ഉപേക്ഷിക്കുകയാണെന്നു നടന്‍തന്നെ വെളിപ്പെടുത്തിയത്അ ടുത്ത കാലത്താണ്. നിലവില്‍ അവസാന സിനിമയിലാണ് നടന് അഭിനയിക്കുന്നത്. വിജയ്യുടെ പേരിനൊപ്പം ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞു നില്ക്കുന്ന പേരാണ് നടി തൃഷ കൃഷ്ണൻ. 15 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഇരുവരും ലിയോ എന്ന സിനിമയിലൂടെ കഴിഞ്ഞവര്‍ഷം ഒരുമിച്ച് അഭിനയിച്ചിരുന്നു. താരങ്ങള്‍ക്കിടയില്‍ സൗഹൃദത്തിന് അപ്പുറമുള്ള റിലേഷന്‍ ഉണ്ടെന്നാണ് ആരോപണം.
ഇതിനിടെ വിജയ്യിക്കൊപ്പം തൃഷ കൂടി അഭിനയം ഉപേക്ഷിക്കുന്നതായിട്ടുള്ള റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുകയാണ്. അടുത്തകാലത്തായി സിനിമയില്‍ ഗംഭീര തിരിച്ചുവരവ് നടത്തിയ തൃഷ സിനിമയിൽ നിറഞ്ഞു നില്‍ക്കുകയാണ്. മണിരത്നം സംവിധാനം ചെയ്ത പൊന്നിയന്‍ സെല്വന് എന്ന സിനിമയില്‍ ഗംഭീര പ്രകടനമാണ് നടി കാഴ്ചവച്ചത്. അതുപോലെ കൈനിറയെ സിനിമകളാണ് തൃഷയെ തേടിയെത്തുന്നത്. പക്ഷേ അതൊന്നും തനിക്ക് വേണ്ടെന്നും വിജയ്യുടെ പാര്‍ട്ടിയില്‍ ചേരുന്നതിന് വേണ്ടി അഭിനയം ഉപേക്ഷിക്കാനും നടി തയാറായിരിക്കുകയാണെന്ന് ഇപ്പോള്‍ പ്രചരിക്കുന്ന റിപ്പോര്‍ട്ടുകൾ.
സിനിമ വിടുകയാണെന്ന് തൃഷ അമ്മയോടാണ് പറഞ്ഞത്. എന്നാല്‍ അത് സാധ്യമല്ലെന്നും സിനിമയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും തൃഷയോട് അമ്മ പറഞ്ഞു. എന്നാല്‍ അമ്മയുടെ വാക്കുകള്‍ മറികടന്നു തൃഷ സിനിമ വിടാന്‍ തീരുമാനിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. വിജയ്യുടെ രാഷ്ട്രീയ പാര്‍ട്ടിയായ തമിഴകം വെട്രി കഴകത്തില്‍ ചേരാന്‍ തൃഷ അത്തരമൊരു തീരുമാനം എടുത്തിട്ടുണ്ടെന്നാണ് ഈ വാര്‍ത്ത പുറത്തുവന്നതോടെ ആരാധകരും പറയുന്നത്. എന്നാല്‍ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം നടിയുടെ ഭാഗത്തുനിന്ന് ഇതുവരെ ഉണ്ടായിട്ടില്ല.