മാള: കുഴിക്കാട്ടുശേരിയിൽ കാർ പാറക്കുളത്തിലേക്കു മറിഞ്ഞു സുഹൃത്തുക്കളായ മൂന്നുപേർ മുങ്ങി മരിച്ചു. കുഴിക്കാട്ടുശേരി മൂത്തേടത്ത് ശ്യാം (51), കൊമ്പടിഞ്ഞാമാക്കൽ പുന്നേലിപ്പറമ്പിൽ ജോർജ് (48), പുത്തൻചിറ കിഴക്കുംമുറി താക്കോൽക്കാരൻ ടിറ്റോ (48) എന്നിവരാണു മരിച്ചത്.
ഇന്നലെ രാത്രി 11 നായിരുന്നു നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. കുഴിക്കാട്ടുശേരി സെന്റ് സെബാസ്റ്റ്യൻസ് കപ്പേളയ്ക്കു സമീപമുള്ള പാറക്കുളത്തിലേക്ക് മൂവർ സംഘം സഞ്ചരിച്ച കാർ മറിയുകയായിരുന്നു. മൂവരും കുഴിക്കാട്ടുശേരി ഭാഗത്തുനിന്നു വരികയായിരുന്നു.
നിയന്ത്രണം നഷ്ടപ്പെട്ട കാർ പാറക്കുളത്തിന്റെ കൈവരി തകർത്തു കുളത്തിലേക്കു മറിഞ്ഞു. പോലീസും അഗ്നിരക്ഷാസേനയും എത്തി തെരച്ചിൽ നടത്തിയെങ്കിലും കാർ കണ്ടെത്താനായില്ല.
രാത്രി 12.30ന് ചാലക്കുടിയിൽനിന്നെത്തിയ സ്കൂബ ഡൈവിംഗ് ടീം ആണ് തെരച്ചിലിനൊടുവിൽ 50 അടി താഴ്ചയുള്ള കുളത്തിൽനിന്നു മൂവരെയും പുറത്തെടുത്തത്.
മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനുശേഷം ഇന്നു ബന്ധുക്കൾക്കു വിട്ടുനൽകും. ടിറ്റോയുടെ സംസ്കാരം ഇന്നു വൈകിട്ട് അഞ്ചിന് കുഴിക്കാട്ടുശേരി സെന്റ് മേരീസ് ദേവാലയത്തിൽ നടക്കും. ശ്യാമിന്റെ സംസ്കാരവും ഇന്നു നടക്കും. ജോർജിന്റെ സംസ്കാരം പിന്നീട്.
വാടാനപ്പള്ളിയിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു
വാടാനപ്പള്ളി: ലോറി ഇടിച്ച് സ്കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തിൽ യാത്രക്കാരൻ മരിച്ചു. ചിലങ്കാ ബീച്ചിൽ താമസിക്കുന്ന നമ്പിപ്പരീച്ചി ജ്യോതി പ്രകാശ്(50) ആണ് മരിച്ചത്. ഫ്രീലാൻഡ് ഫോട്ടോഗ്രാഫറാണ് ജ്യോതി പ്രകാശ്.
ഇന്നു രാവിലെ 6.30 യോടെയായിരുന്നു അപകടം.വാടാനപ്പള്ളി സെന്ററിന് തെക്ക് രാഘവമേനോൻ റോഡിൽനിന്നു ദേശീയപാതയിലേക്ക് പ്രവേശിക്കുന്നതിനിടെ അമിതവേഗത്തിലെത്തിയ ലോറി ജ്യോതിപ്രകാശിന്റെ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു.
പാചകവാതക സിലിണ്ടറുകളുമായി പോകുകയായിരുന്നു ലോറി. ഗുരുതരമായി പരിക്കേറ്റ ്യോതിപ്രകാശിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വാടാനപ്പള്ളി പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
സിമന്റ് ട്രെയിലർ സ്കൂട്ടറിലേക്കു മറിഞ്ഞ് യുവാവിനു ദാരുണാന്ത്യം
ആളൂര്‍ (തൃശൂർ): മാള റോഡിലെ ആളൂര്‍ റെയില്‍വേ മേല്‍പ്പാലത്തിനു സമീപം ട്രെയിലര്‍ ലോറി സ്കൂട്ടറിനു മുകളിലേക്കു മറിഞ്ഞു യുവാവ് മരിച്ചു.
സ്കൂട്ടര്‍ യാത്രികനായ കൊടകര മറ്റത്തൂര്‍കുന്ന് ചെറിയാലത്ത് ജേക്കബ് മകന് രാജേഷാണ് (48) മരിച്ചത്.ഇന്നലെ രാത്രി 11.15നോടെയായിരുന്നു അപകടം. ലോറിയുടെ അടിയില്‍പ്പെട്ട രാജേഷിനെ ഇരിങ്ങാലക്കുടയില്നിന്നെത്തിയ അഗ്നിരക്ഷസേനയും ആളൂര്‍ പോലീസും നാട്ടുകാരും ചേര്‍ന്ന് ക്രെയിനിന്റെ സഹായത്തോടെയാണ് പുറത്തെടുത്തത്.
സംഭവസ്ഥലത്തുതന്നെ മരണം സംഭവിച്ചു.മൃതദേഹം ചാലക്കുടി താലൂക്ക് ആശുപത്രിയി മോര്‍ച്ചറിയില്‍.ലോറി ഡ്രൈവര്‍ ഇടുക്കി കുമളി സ്വദേശി രതീഷിനെ ആളൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.