തൃശൂർ: കോർപറേഷൻ ഭരണത്തിനെതിരേ അവിശ്വാസം കൊണ്ടുവരാനുള്ള തീരുമാനത്തിൽനിന്ന് കോണ്‍ഗ്രസ് പിൻവാങ്ങിയതിലൂടെ സിപിഎമ്മുമായുള്ള പങ്കുകച്ചവടമാണ് മറനീക്കി പുറത്തുവന്നിരിക്കുന്നതെന്നു ബിജെപി ജില്ലാ പ്രസിഡന്റ് എ.നാഗേഷ് പ്രസ്താവനയിൽ പറഞ്ഞു.
കോണ്‍ഗ്രസിനു ജനങ്ങളോടു പ്രതി ബദ്ധതയില്ലെന്നു വ്യക്തമായിരിക്കുകയാണ്. കോണ്‍ഗ്രസ് പാർലമെന്ററി പാർട്ടി യോഗം അവിശ്വാസം വേണമെന്ന് ഏകകണ്ഠമായി ആവശ്യപ്പെട്ടിട്ടും അംഗീകാരം നൽകാത്തതിനു പിന്നിൽ നേതൃത്വവും സിപിഎമ്മുമായി അവിശുദ്ധ ബന്ധം ഉണ്ടെന്നതിന്റെ തെളിവാണ്. കുറ്റപത്രം തയാറാക്കൽ ഒരു പ്രഹസനം മാത്രമാണെന്നും നാഗേഷ് കൂട്ടിച്ചേർത്തു.
കോർപറേഷൻ ഭരണത്തിനെതിരെ ബിജെപി കൗണ്സിലിനക ത്തും പുറത്തും നടത്തുന്ന പ്രക്ഷോഭം തുടരുമെന്നും നാഗേഷ് പറഞ്ഞു.