മാലിന്യത്തിന്‍റെ പേരിൽ പൊ​ലൂ​ഷ​ൻ ബോ​ർ​ഡ് തൃശൂർ കോർപറേഷനു ചുമത്തിയ പിഴ റ​ദ്ദാ​ക്കി ഹൈ​ക്കോ​ട​തി

തൃ​ശൂ​ർ: മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​ന്‍റെ പേ​രി​ൽ കേ​ര​ള പൊ​ലൂ​ഷ​ൻ ബോ​ർ​ഡ് ചു​മ​ത്തി​യ പി​ഴ ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി. 1920 മു​ത​ൽ 2012 വ​രെ ലാ​ലൂ​രി​ൽ ഇ​ട്ടി​രു​ന്ന ഖ​ര​മാ​ലി​ന്യം ബ​യോ​മൈ​നിം​ഗ് ചെ​യ​തി​ല്ലെ​ന്നും പു​തി​യ കേ​ന്ദ്രം ഇ​ല്ലെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണു തൃ​ശൂ​ർ കോ​ർ​പ​റേ​ഷ​ന് 4.56 കോ​ടി രൂ​പ പി​ഴ ചു​മ​ത്തി​യ​ത്.

തൃ​ശൂ​ർ കോ​ർ​പ​റേ​ഷ​ൻ ഈ ​രം​ഗ​ത്ത് ന​ട​ത്തി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കേ​ര​ള ഹൈ​ക്കോ​ട​തി​യെ ബോ​ധ്യ​പ്പെ​ടു​ത്തി​യ​തോ​ടെ​യാ​ണു പൊ​ലൂ​ഷ​ൻ ബോ​ർ​ഡ് ചു​മ​ത്തി​യ 4.56 കോ​ടി രൂ​പ അ​ട​യ്ക്കാ​നു​ള്ള വി​ധി ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റി​സ് എ​സ്. മ​ണി​കു​മാ​ർ, ജ​സ്റ്റീ​സ് ഷാ​ജി പി. ​ചാ​ലി എ​ന്നി​വ​ർ റ​ദ്ദാ​ക്കി​യ​ത്.

2015-ൽ ​അ​ധി​കാ​ര​ത്തി​ൽ വ​ന്ന കൗ​ണ്‍​സി​ൽ പ്ര​ധാ​ന​പ്പെ​ട്ട പ​രി​ഗ​ണ​ന​യാ​ണു മാ​ലി​ന്യ സം​സ്കര​ണ​ത്തി​നു ന​ൽ​കി​യ​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഉ​റ​വ​ിട​ത്തി​ൽത​ന്നെ മാ​ലി​ന്യം സം​സ്കരി​ക്കു​ക എ​ന്ന പു​തിയ ന​യം രൂ​പീ​ക​രി​ക്കു​ക​യും അ​തി​നാ​യി ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക​യും ചെ​യ്ത​താ​യി കോ​ർ​പ​റേ​ഷ​ൻ അ​റി​യി​ച്ചു.

പി​ഴ ചു​മ​ത്തി​യ​തു കോ​ർ​പ​റേ​ഷ​ന്‍റെ പോ​രാ​യ്മ​യാ​യി പ​ല​രും വ്യാ​ഖ്യാ​നി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഈ ​രം​ഗ​ത്ത് കോ​ർ​പ​റേ​ഷ​ൻ ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് അം​ഗീ​കാ​ര​മാ​യാ​ണ് ഹൈ​ക്കോ​ട​തി വി​ധി​യെ കാ​ണു​ന്ന​തെ​ന്നു മേ​യ​ർ അ​ജി​ത ജ​യ​രാ​ജ​ൻ പ​റ​ഞ്ഞു.

Related posts

Leave a Comment