രമ്യ പറഞ്ഞതൊക്കെ പച്ചക്കള്ളം, ഒന്നര വയസുകാരിയെ കിണറ്റില്‍ എറിഞ്ഞ് കൊലപ്പെടുത്തിയത് അമ്മ തന്നെ, രമ്യ പറഞ്ഞ കാരണങ്ങള്‍ കേട്ട് ഞെട്ടി പോലീസ്, ചെറുവത്തേരിയിലെ ഒന്നരവയസുകാരിയുടെ കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

തൃശൂര്‍ ചെറുവത്തേരിയില്‍ ഒന്നര വയസുകാരിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അമ്മ പോലീസ് കസ്റ്റഡിയില്‍. ചെറുവത്തേരി താഴത്തുവളപ്പില്‍ ബിനീഷ് കുമാറിന്റെയും രമ്യയുടെയും മകള്‍ ദക്ഷയാണ് മരിച്ചത്. ഞായറാഴ്ച രാത്രി 11 മണിയോടെ കിണറിന് സമീപം നില്‍ക്കേ തന്നെ ആരോ പുറകില്‍നിന്ന് തള്ളിയിട്ടുവെന്നാണ് കുട്ടിയുടെ അമ്മ രമ്യ നാട്ടുകാരോട് പറഞ്ഞത്.

ഞായര്‍ രാത്രി പതിനൊന്നരയോടെയാണു സംഭവം. വാതിലില്‍ തട്ടുന്ന ശബ്ദം കേട്ടു തുറന്നപ്പോള്‍ ഒരാള്‍ തന്നെയും മകളെയും ബലമായി കിണറ്റില്‍ തള്ളിയിട്ടെന്നായിരുന്നു രമ്യയുടെ മൊഴി. സംശയം തോന്നി ഇരിങ്ങാലക്കുട ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ നടത്തിയ ചോദ്യംചെയ്യലിലാണു മരണകാരണം പുറത്തായത്.

രമ്യയുടെ ഭര്‍ത്താവ് ബിനീഷ്‌കുമാര്‍ ട്രസ് പണിക്കാരനാണ്. ജോലി കഴിഞ്ഞ് ഒരു മണിയോടെ തിരിച്ച് വീട്ടില്‍ എത്തിയപ്പോഴാണ് സംഭവം അറിയുന്നതെന്ന് ബിനീഷ് പറഞ്ഞു. രാത്രി വീടിന്റെ പിന്‍ഭാഗത്ത് വാതിലില്‍ മുട്ടിയതു കേട്ട് ബിനീഷാണെന്നു കരുതിയാണ് പുറത്ത് കിണറിനു സമീപം എത്തിയതെന്ന് രമ്യ പറഞ്ഞു. മൂത്തമകന്‍ ദേവ്കൃഷ്ണ രമ്യയുടെ പാലയ്ക്കലിലുള്ള വീട്ടിലായിരുന്നു.

ഓണത്തിന് വീട്ടില്‍ പോയ രമ്യയും മകളും രണ്ടുദിവസം മുമ്പാണ് മടങ്ങിയെത്തിയത്. ഒല്ലൂരിലെ വാട്ടര്‍ അതോറിറ്റി ഓഫീസില്‍ ജീവനക്കാരിയാണ് രമ്യ. ട്രെസ് പണിക്കാരനായ ബിനീഷ്‌കുമാര്‍ മദ്യപിച്ചു വൈകി വീട്ടിലെത്തുന്നതിന്റെ പേരില്‍ ഇവര്‍ വഴക്കിടാറുണ്ട്. സംഭവദിവസം രാത്രി ഭര്‍ത്താവ് വരാന്‍ വൈകിയതോടെ ഫോണില്‍ ഇവര്‍ വഴക്കിട്ടു.

ഭര്‍ത്താവിനോടുള്ള ദേഷ്യം തീര്‍ക്കാന്‍ രമ്യ മകളെയുമെടുത്തു കിണറ്റില്‍ ചാടി. മോട്ടോര്‍ പൈപ്പില്‍ പിടിച്ചുനിന്ന രമ്യ അല്‍പനേരം കഴിഞ്ഞു പൈപ്പില്‍ പിടിച്ചു മുകളിലേക്കു കയറി. മകളെക്കുറിച്ചോര്‍ത്തു കുറ്റബോധം തോന്നിയപ്പോള്‍ വീണ്ടും ചാടി വെള്ളത്തില്‍ തിരഞ്ഞു. എന്നാല്‍ കുട്ടിയെ കിട്ടിയില്ല. 30 അടിയോളം ആഴമുള്ള കിണര്‍ പൂര്‍ണമായും കോണ്‍ക്രീറ്റ് റിങ്ങില്‍ ആണ് നിര്‍മിച്ചിട്ടുള്ളത്. നാലടിയോളം ഉയരത്തില്‍ കോണ്‍ക്രീറ്റില്‍ കൈവരിയും ഉണ്ട്. ദക്ഷയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനുശേഷം വടൂക്കര ശ്മശാനത്തില്‍ സംസ്‌കരിച്ചു.

Related posts