തൃശൂർ: ലോക്സഭ തെരഞ്ഞെടുപ്പിൽ കെ. മുരളീധരന്റെ തോൽവിയുടെ കാര്യകാരണങ്ങൾ അന്വേഷിക്കാൻ നിയോഗിച്ച സമിതിയുടെ റിപ്പോർട്ടിൻമേൽ എന്തു നടപടി കെപിസിസി നേതൃത്വം കൈക്കൊള്ളുമെന്നറിയാൻ കാത്ത് മുരളിപക്ഷം.
തങ്ങൾ ആരോപണമുന്നയിച്ച പലർക്കെതിരെയും നടപടി വന്നില്ലെങ്കിൽ കടുത്ത നടപടികളിലേക്ക് കടക്കേണ്ടി വരുമെന്ന സൂചനയാണ് മുരളിപക്ഷം നൽകുന്നത്.
ഏതെങ്കിലും ഒന്നോരണ്ടോ പേർക്കെതിരെയല്ല വലിയൊരു ശുദ്ധികലശം തന്നെയാണ് വേണ്ടതെന്നും കെപിസിസി എന്താണ് തീരുമാനമെടുക്കുകയെന്നത് കാത്തിരിക്കുകയാണെന്നും മുരളിയുമായി അടുത്തവൃത്തങ്ങൾ പറഞ്ഞു.