തൃശൂർ: നഗരത്തിലെ ഫ്ളാറ്റിൽ നിന്ന് 62 പവൻ സ്വർണാഭരണങ്ങളും 60,000 രൂപയും മോഷണം പോയതായി പരാതി. പ്രസ്ക്ലബ് റോഡിലെ ഫ്ളാറ്റിൽ താമസിക്കുന്ന അനിൽ, സീമ ജോസ് എന്നിവരുടെ ആഭരണവും പണവുമാണ് നഷ്ടപ്പെട്ടത്.
ഈസ്റ്റ് പോലീസിൽ പരാതി നൽകി. ഇവരുടെ കാർ ഡ്രൈവറായ ആലപ്പുഴ സ്വദേശി മുങ്ങിയത് സംശയം വർധിപ്പിച്ചിട്ടുണ്ട്. കാറിലുണ്ടായിരുന്ന ബാഗിൽ ഫ്ളാറ്റിന്റെയും അലമാരയുടെയും താക്കോൽ ഉണ്ടായിരുന്നതായി പരാതിക്കാർ പറഞ്ഞിട്ടുണ്ട്. ഈ സംഭവത്തിനുശേഷം ഡ്രൈവറെ കാണാനില്ലത്രേ. പോലീസ് അന്വേഷണം ആരംഭിച്ചു.