ഡോക്ടറെ മെയില്‍ചെയ്ത് ഒരു കോടി തട്ടിയെടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ മുഖ്യകണ്ണി പിടിയില്‍. തൃശൂര്‍ സ്വദേശിനി സെഹ്ദ (40)യാണ് പോലീസ് പിടിയിലായത്. എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിയിലെ ഡോക്ടറെയാണ് സെഹ്ദയുടെ നേതൃത്വത്തിലുളള സംഘം ബ്ലാക് മെയില്‍ ചെയ്ത് വന്‍തുക തട്ടിയെടുക്കാന്‍ ശ്രമിച്ചത്. തൃശൂരിലെ ഒരു വീട്ടില്‍ സ്ത്രീകളോടൊപ്പം ഒരുമിച്ചുളള രംഗങ്ങള്‍ ചിത്രീകരിച്ചാണ് ബ്ലാക് മെയില്‍ ചെയ്തതെന്നാണ് പോലീസ് നല്കുന്ന നല്കുന്ന സൂചന. തട്ടിപ്പു സംഘത്തിലെ മുഖ്യകണ്ണിയായ ഈ സ്ത്രീയെ ഡോക്ടറുടെ പരാതിയെതുടര്‍ന്നാണു പനങ്ങാട് പോലീസ് പിടികൂടിയത്. രോഗി എന്ന വ്യാജേന ആശുപത്രിയിലെത്തിയാണ് സ്ത്രീ ഡോക്ടറുമായി അടുപ്പം സ്ഥാപിച്ചത്. തുടര്‍ന്ന് മൊബൈല്‍ ഫോണ്‍ വഴി നിരന്തരം ബന്ധപ്പെട്ട് ഇവര്‍ ഡോക്ടറെ വലയില്‍ കരുക്കുകയായിരുന്നു എന്നാണു പോലീസ് പറയുന്നത്.
അടുത്ത ബന്ധം സ്ഥാപിച്ച ഇവര്‍ ഡോക്ടറില്‍ നിന്നും ലക്ഷങ്ങള്‍ കൈക്കലാക്കി. ഇതിനിടെ തൃശൂരിലെ ഒരു വീട്ടില്‍ വിളിച്ചു വരുത്തി സ്ത്രീകളോടൊപ്പമുള്ള രംഗങ്ങള്‍ കാമറയില്‍ ചിത്രീകരിക്കുകയായിരുന്നു. അതിനു ശേഷം ഇവ പുറത്തുവിടുമെന്നു ഭീഷണിപ്പെടുത്തിയതായി ഡോക്ടര്‍ നല്കിയ പരാതിയില്‍ പറയുന്നു. ഒരു കോടി രൂപ ആവശ്യപ്പെട്ടു വിടാതെ പിന്തുടര്ന്നതിനെ തുടര്‍ന്നാണു പരാതിയുമായി ഡോക്ടര്‍ പോലീസിനെ സമീപിച്ചത്. പരാതിയില്‍ പറഞ്ഞ സ്ത്രീയെ പിടികൂടി നടത്തിയ ചോദ്യം ചെയ്യലിലും അന്വേഷണത്തിലുമാണു സംഭവത്തിനു പിന്നില്‍ ബ്ലാക്മെയില്‍ തട്ടിപ്പു സംഘമാണെന്നു സൂചന ലഭിച്ചത്.
തങ്ങള്‍ ആവശ്യപ്പെട്ട വന്‍തുക നല്‍കിയില്ലെങ്കില്‍ ദൃശ്യങ്ങള്‍ പുറത്തുവിട്ട്പ്രചരിപ്പിക്കുമെന്നായി ഭീഷണി. ഇതിനിടെ മുഖ്യ പ്രതി സെഹ്ദയും സംഘത്തിലെ മറ്റൊരു സ്ത്രീയും ഡോക്ടര്‍ ജോലി ചെയ്യുന്ന ആശുപത്രിയില്‍ നേരിട്ടെത്തി ഒരു കോടി രൂപ ആവശ്യപ്പെട്ടു. ഫോണിലൂടെയും നിരന്തരം ഭീഷണിപ്പെടുത്തി. തുടര്‍ന്നാണ് ഗത്യന്തരമില്ലാതെ പരാതിയുമായി ഡോക്ടര്‍ പോലീസിനെ സമീപിച്ചത്. സംഘത്തിലെ മുഖ്യകണ്ണിയെ ചോദ്യം ചെയ്യാന്‍ വിളിച്ചു വരുത്തിയാണ് കസ്റ്റഡിയിലെടുത്തത്. ഇവര്‍ മറ്റു കേസുകളിലും ഉള്‍പ്പെട്ടിട്ടുളളതായി സംശയമുണ്ട്. കൂടുതല്‍ അന്വേഷണം നടന്നു വരികയാണ്.