തൃശൂർ: പോലീസ് സല്യൂട്ട് നല്‍കുന്നില്ലെന്ന പരാതിയുമായി തൃശൂര്‍ മേയര്‍ എം.കെ. വര്‍ഗീസ്. ഔദ്യോഗിക കാറില്‍ എത്തുമ്പോൾ പോലീസ് ഉദ്യോഗസ്ഥർ സല്യൂട്ട് നല്‍കുന്നില്ലെന്നാണ് ആരോപണം.
തന്നെ പോലീസുകാർ ഗൗനിക്കുന്നില്ലെന്ന് സിറ്റി പോലീസ് കമ്മീഷണറോടും സ്ഥലം എംഎൽഎയോടും പരാതിപ്പെട്ടിരുന്നതായി വർഗീസ് പറയുന്നു. ഇതുസംബന്ധിച്ച് മേയര്‍ ഡിജിപിക്കും പരാതി നല്കി.
ഇക്കാര്യത്തിൽ ഡിജിപി ഉത്തരവിറക്കണമെന്നാണ് മേയറുടെ ആവശ്യം. മേയറുടെ പരാതി തൃശൂര്‍ റേഞ്ച് ഡിഐജിക്ക് കൈമാറി. ഉചിതമായ നടപടിയെടുക്കണമെന്നാണ് നിര്‍ദേശം.
എം.കെ. വർഗീസിനെ ബഹുമാനിച്ചില്ലെങ്കിലും മേയർ എന്ന പദവിയെ ബഹുമാനിക്കണം. കേരളത്തിലെ ഒരു മേയർക്കും ഈ ഗതി വരാതിരിക്കാനാണ് താൻ പരാതി നൽകിയതെന്നും അദ്ദേഹം വ്യക്തമാക്കി.