തൃശൂർ: കോർപറേഷൻ മേയർ സ്ഥാനം രാജിവയ്ക്കില്ലെന്ന് മേയർ എം.കെ. വർഗീസ്.തൃശൂർ ലോക്സഭ എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന വി.എസ്. സുനിൽകുമാർ മേയറോട് രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ടതായി പ്രചാരണമുണ്ടായിരുന്നു.
എന്നാൽ വി.എസ്. സുനിൽകുമാർ തന്നോട് രാജിവയ്ക്കണമെന്ന് പറയുമെന്ന് കരുതുന്നില്ലെന്നും അങ്ങിനെ സുനിൽകുമാർ പറഞ്ഞിട്ടുണ്ടെങ്കിൽ അത് ഖേദകരമാണെന്നും മേയർ പറഞ്ഞു.
സുനിൽകുമാർ മേയറോടു രാജിവയ്ക്കാൻ പറഞ്ഞതായി തങ്ങൾക്ക് അറിയില്ലെന്ന് സിപിഎം ജില്ലാ നേതൃത്വവും വ്യക്തമാക്കി.