തൃശൂർ: ഗവ. മെഡിക്കൽ കോളജിൽ ഇന്ത്യൻ മെഡിക്കൽ കൗണ്‍സിൽ പ്രതിനിധികൾ പരിശോധന നടത്തി. കോളജിലെ വിവിധ സീറ്റുകളുടെ അംഗീകാരം നല്‍കുന്നതിന്റെ ഭാഗമായുള്ള അടിസ്ഥാന സൗകര്യങ്ങൾ പരിശോധിക്കുന്നതിനു വേണ്ടിയാണ് മൂന്നംഗ സംഘം മെഡിക്കൽ കോളജിൽ സന്ദർശനം നടത്തിയത്.
മാസങ്ങൾക്ക് മുന്‍പ് മറ്റൊരു സംഘം പരിശോധന നടത്തിയപ്പോൾ മെഡിക്കൽ കോളജിൽ ലക്ച്ചർ ഹാളിന്റെ സൗകര്യകുറവ്, വിദഗ്ദ അധ്യാപകരുടെ കുറവ്, ലൈബ്രറി ഹാൾ, ആവശ്യമായ ജീവനക്കാരുടെ കുറവ്, ഫോറൻസിക് ലാബിന്റെ അപര്യാപ്തത, പഠന മുറിയുടെ അടിസ്ഥാന സൗകര്യക്കുറവ് എന്നിങ്ങനെ വിവിധ പ്രശ്നങ്ങൾ ചൂണ്ടികാട്ടിയിരുന്നു.
എത്രയും പെട്ടെന്ന് പ്രശ്നം പരിഹരിച്ചില്ലെങ്കിൽ എംബിബിഎസിന് അനുവദിച്ച 150 സീറ്റുകൾക്ക് അംഗീകാരം ലഭിക്കാത്ത അവസ്ഥ വരുമെന്നതിന്റെ സാഹചര്യത്തിൽ ആവശ്യമായ സൗകര്യങ്ങൾ തൃശൂർ ഗവ. മെഡിക്കൽ കോളജിൽ അധികൃതർ ഒരുക്കിയിട്ടുണ്ട്. ഇവ പരിശോധിക്കാൻ കൂടിയാണ് ഡോ. വിശ്വനാഥൻ, ഡോ. ദീപക്, ഡോ. സുനിൽ തഫീക് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.
ഒരാഴ്ച്ചക്കുള്ളിൽ പൂർണമായ റിപ്പോർട്ട് ഇന്ത്യൻ മെഡിക്കൽ കൗണ്‍സിലിനെ സമർപ്പിക്കും. പ്രിൻസിപ്പൽ ഡോ.എം.എ. ആൻഡ്രൂസ്, ആശുപത്രി സൂപ്രണ്ടുമാർ, വകുപ്പ് മേധാവികൾ എന്നിവർ സന്നിഹിതരായിരുന്നു.