മുളങ്കുന്നത്തുകാവ്: തൃശൂർ മെഡിക്കൽ കോളജ് ആശുപത്രി. സമയം രാത്രി ഒന്‍പതര. അടഞ്ഞുകിടക്കുന്ന കാന്റീനിനു മുന്നിൽ പാലക്കാട് നിന്നെത്തിയ കുഞ്ഞിക്കണ്ണൻ എന്നയാളെ കണ്ടു. കൈയിലൊരു പാത്രവുമായി ആൾ കാന്റീനിനു മുന്നിൽ നിന്നു പരുങ്ങുകയാണ്. എന്താ കാര്യമെന്ന് തിരക്കിയപ്പോഴാണ് കുറച്ചു ചായ കിട്ടാനാണ് നിൽക്കുന്നതെന്നും കാന്റീൻ അടച്ചതുകൊണ്ട് ഇനിയെന്തു ചെയ്യുമെന്നറിയാതെ നിൽക്കുകയാണെന്നും മറുപടി കിട്ടിയത്. ഇനിയെപ്പഴാ മോനേ കാന്റീൻ തുറക്കുക എന്നായിരുന്നു ആ വൃദ്ധന് അറിയേണ്ടത്. ഈ കാന്റീൻ അടച്ചുപൂട്ടിയിട്ട് മാസങ്ങളായെന്ന് ആ പാവത്തിന് അറിയില്ലല്ലോ…. കുഞ്ഞിക്കണ്ണനെ പോലെ രാത്രിയിൽ ചായയും ചൂടുവെള്ളവും തേടി മെഡിക്കൽ കോളജ് ആശുപത്രി കോന്പൗണ്ടിൽ അലയുന്നവർ നിരവധിയാണ്. കാന്റീൻ അടച്ചുപൂട്ടി മാസങ്ങൾ പിന്നിടുന്നു. ആകെയുള്ള ഇന്ത്യൻ കോഫീഹൗസ് രാത്രി എട്ടിന് അടയ്ക്കും. പിന്നെ ചൂടുവെള്ളമോ ചായയോ കിട്ടാൻ ആശുപത്രിക്ക് പുറത്തുള്ള ഹോട്ടലുകളേയോ തട്ടുകടകളേയോ ആശ്രയിക്കണം. പാവപ്പെട്ട രോഗികൾക്കും കൂട്ടിരിപ്പുകാർക്കും പുറത്തെ ഹോട്ടലുകളേക്കാൾ ന്യായവിലയ്ക്ക് കാന്റീനിൽ … Continue reading കാന്റീൻ പൂട്ടിയിട്ട് മാസങ്ങൾ പിന്നിടുന്നു; ഒരു ഗ്ലാസ് ചായക്കും ഒരു കപ്പ് ചൂടുവെള്ളത്തിനും വേണ്ടി അലയഞ്ഞ് മെഡിക്കൽ കോളജിലെത്തുന്ന രോഗികളും ബന്ധുക്കളും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed