മുളങ്കുന്നത്തുകാവ്: ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ കാലിനു പരിക്കേറ്റ മകൾക്കു ചികിത്സ നൽകാതെ മണിക്കൂറോളം നിർത്തിയതിനെ ചോദ്യം ചെയ്ത മുളങ്കുന്നത്തുകാവ് ഗ്രാമപഞ്ചായത്ത പ്രസിഡന്റിനെ ഡോക്ടർമാർ അധിഷേപിച്ചതായി പരാതി. പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ബെന്നിയെയാണ് യുവ ഡോകടർമാർ അധിക്ഷേപിച്ചത്.
പ്ലസ്ടുവിന് പഠിക്കുന്ന മകൾ സ്കൂളിൽ വീണുപരിക്കേറ്റിരുന്നു. ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ വൈകീട്ട് ആറോടെയാണ് കുട്ടിയെ എത്തിച്ചത്.
താൻ പഞ്ചായത്ത് പ്രസിഡന്റും ആശുപത്രി വികസന സൊസൈറ്റി ഡയറകടറുമാണെന്ന് പറയാതെ വരിയിൽ നിന്നാണ് മകളെ അത്യാഹിത വിഭാഗത്തിൽ ഡോകടർമാരെ കാണിച്ചത്. മകൾക്കു പ്ലാസ്റ്റർ ഇടണമെന്ന് ഡോക്ടർമാർ നിർദേശിച്ചു. ഇതേതുടർന്ന് പ്ലാസ്റ്റർ ഇടാൻ രണ്ട് മണിക്കൂർ അത്യാഹിത വിഭാഗത്തിൽ പ്രസിഡന്റും മകളും കാത്തുനിന്നിട്ടും ആരും വന്നില്ല. അവസാനം വേദന കൊണ്ട് കരയുന്ന മകളുടെ അവസ്ഥ കണ്ട് സഹികെട്ട് താൻ പഞ്ചായത്ത് പ്രസിഡന്റാണെന്നും മകൾക്കു ആവശ്യമായ ചികിത്സ നൽകണമെന്നും ആവശ്യപ്പെട്ടത്.
എന്നാൽ പ്രസിഡന്റല്ല എംഎൽഎയും, മന്ത്രിയുമായാലും ഞങ്ങൾക്ക് ഒരു പ്രശ്നവുമില്ല, ഇവിടെ ഇതേ നടക്കുകയുള്ളുവെന്നും ഇഷടം ഉണ്ടെങ്കിൽ മാത്രം വന്നാൽ മതിയെന്നുമായിരുന്നു ഡോക്ടർമാരുടെ മറുപടി. പൊതുജനങ്ങൾ നോക്കി നിൽക്കെ കളിയാക്കിയതിനെ തുടർന്ന് പ്രസിഡന്റിന്റെ കൂടെ നിന്നിരുന്ന മറ്റു രോഗികളും പ്രശ്നത്തിൽ ഇടപെട്ടു. ഇവരും ഡോക്ടർമാർക്കെതിരെ തിരിയുകയായിരുന്നു.
നേരത്തെ പഴയന്നൂർ ഭാഗത്ത് നിന്നും വന്നിരുന്ന രോഗിയോടും ഡോകടർമാർ മോശമായി സംസാരിച്ചിരുന്നു. അവരും പ്രസിഡന്റിനൊപ്പം കൂടിയതോടെ ആശുപത്രിയിൽ ബഹളമായി. പിന്നീട് പോലീസ് സ്ഥലത്തെത്തി. സംഭവം അറിഞ്ഞ് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ വിഷയത്തിൽ ഇടപെട്ടാണ് ചികിത്സ നൽകാൻ തയ്യാറായത്. ഇതു സംബന്ധിച്ച് ഉന്നതർക്ക് പരാതി നൽകുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
മലപ്പുറം, പാലക്കാട് ഭാഗത്ത് നിന്നും വരുന്ന പാവപ്പെട്ട രോഗികളോടും ഇവർ ഇങ്ങനെയാണ് പെരുമാറാറുള്ളതെന്ന് രോഗികൾ ആരോപിച്ചു. പാവപെട്ട രോഗികൾക്ക ആശ്രയമാകേണ്ടവർ അവരെ പീഡിപ്പിക്കുന്നവരായി മാറുന്നത് അംഗീകരിക്കാനാകില്ലെന്നും ജനപ്രതിനിധി ആയിട്ട് പോലും തനിക്ക നീതി ലഭാക്കാത്ത അവസഥയിൽ സാധരണക്കാരുടെ അവസഥ എന്തായിരിക്കുമെന്നും പ്രസിഡന്റ് ചോദിക്കുന്നു. ഇക്കാര്യം സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടു വരാൻ നടപടിയെടുക്കുമെന്ന് അവർ പറഞ്ഞു.