മുളങ്കുന്നത്തുകാവ്: തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ നടന്നതായി പറയുന്ന 90 ലക്ഷം രൂപയുടെ ക്രമക്കേടുമായി ബന്ധപ്പെട്ട അന്വേഷണം ആറുമാസത്തിനകം പൂർത്തീകരിച്ച് നടപടിയെടുക്കണമെന്ന് ഹൈക്കോടതി നിർദേശം.
ചിറമനങ്ങാട് സ്വദേശി വിപിൻ കെ. മോഹനൻ, കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റും ആശുപത്രി വികസന സൊസൈറ്റി അംഗവുമായ സി.വി. കുര്യാക്കോസ് എന്നിവർ സമർപ്പിച്ച റിട്ട് ഹർജി പരിഗണിച്ചാണ് ഹൈക്കോടതി ജഡ്ജ് ദേവൻ രാമേന്ദ്രൻ ഉത്തരവിട്ടത്.
അന്വേഷണം പൂർത്തിയായതായും റിപ്പോർട്ട് ശിപാർശകൾക്കായി കൈമാറിയിരിക്കുകയാണെന്നും ഗവൺമെന്റ് പ്ലീഡർ കോടതിയെ അറിയിച്ചു.
ആശുപത്രി വികസ സൊസൈറ്റി ചെയർമാനായ ജില്ലാ കളക്ടർ നടത്തിയ പ്രാഥമിക മിന്നൽ പരിശോധനയിൽ ക്രമക്കേട് കണ്ടെത്തിയിരുന്നു.
തുടർന്ന്, ജില്ലാ ഫിനാൻസ് ഓഫീസർ ഒരു വർഷത്തെ കണക്കുകൾ പരിശോധിച്ചതിൽ 10.17 ലക്ഷം രൂപയുടെ ക്രമക്കേട് കണ്ടെത്തിയിരുന്നു.
കളക്ടർ സാമ്പത്തിക ക്രമക്കേട് അടിയന്തരമായി പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട്, സർക്കാരിനും, ഡയറക്ടർ മെഡിക്കൽ എഡ്യൂക്കേഷനും പരാതി നൽകിയെങ്കിലും തുടർ നടപടികൾ ഉണ്ടാകാത്ത സാഹചര്യത്തിലാണ്, റിട്ട ഹർജി നൽകിയത് .