എന്നാലും എന്റെ നസീറേ… ഇങ്ങനെയൊക്കെ ചെയ്യാമോ..? ഗി​ന്ന​സ് താ​രം തൃ​ശൂ​ർ ന​സീ​ർ കുടുങ്ങി; മാ​ർ​ച്ച് 23 നാ​ണ് സം​ഭ​വം; പ​രാ​തി​ക്കാ​രി പറയുന്നത് ഇങ്ങനെ…

ക​ണ്ണൂ​ർ: ഗി​ന്ന​സ് താ​രം തൃ​ശൂ​ർ ന​സീ​റി​നെ മാ​ല മോ​ഷ​ണ കേ​സി​ൽ ടൗ​ൺ പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. മാ​ർ​ച്ച് 23 നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.

പി​ണ​റാ​യി പു​തു​ശേ​രി മു​ക്കി​ലെ മു​ഹ​ത്ത​ര​ത്തി​ൽ പി.​പി. ഷെ​രീ​ഫ​യു​ടെ പ​രാ​തി​പ്ര​കാ​ര​മാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

ഷെ​രീ​ഫ​യു​ടെ ഏ​ഴ് വ​യ​സു​ള്ള കു​ട്ടി​യു​ടെ ക​ഴു​ത്തി​ൽ നി​ന്നാ​ണ് ഒ​ന്ന​ര പ​വ​ൻ തൂ​ക്കം​വ​രു​ന്ന സ്വ​ർ​ണ​മാ​ല മോ​ഷ്ടി​ച്ച​തെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു. പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്:

പ​രാ​തി​ക്കാ​രി ഷെ​രീ​ഫ​യ്ക്ക് ഒ​രു ജോ​ലി ശ​രി​യാ​യി​ട്ടു​ണ്ടെ​ന്നും അ​തി​നാ​യി ക​ണ്ണൂ​രി​ലെ ഒ​രു ഹോ​ട്ട​ലി​ൽ ഇ​ന്‍റ​ർ​വ്യൂ​വി​ന് എ​ത്ത​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ഗി​ന്ന​സ് ന​സീ​ർ ഷെ​രീ​ഫ​യു​ടെ ബ​ന്ധു​വി​ന് ഫോ​ൺ​ചെ​യ്തു.

ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് യു​വ​തി ഭ​ർ​ത്താ​വും കു​ട്ടി​യു​മൊ​ത്ത് ക​ണ്ണൂ​രി​ലെ​ത്തി​യ​ത്. ഇ​ന്‍റ​ർ​വ്യൂ ബോ​ർ​ഡി​ൽ പ​രി​ച​യ​മു​ള്ള​വ​രാ​ണു​ള്ള​തെ​ന്നും ന​സീ​ർ ഇ​വ​രെ വി​ശ്വ​സി​പ്പി​ച്ചു.

ഇ​ന്‍റ​ർ​വ്യൂ ന​ട​ക്കു​ന്ന ഹോ​ട്ട​ലി​ന്‍റെ അ​ക​ത്തേ​ക്ക് യു​വ​തി​യെ​യും ഭ​ർ​ത്താ​വി​നെ​യും ക​ട​ത്തി​വി​ട്ട​ശേ​ഷം യു​വ​തി​യു​ടെ കു​ട്ടി​യു​മാ​യി ന​സീ​ർ പു​റ​ത്തി​റ​ങ്ങി.

മി​മി​ക്രി കാ​ണി​ച്ചും ഐ​സ്ക്രീം വാ​ങ്ങി​ച്ചു​കൊ​ടു​ത്തും സ​ന്തോ​ഷി​പ്പി​ക്കു​ന്ന​തി​നി​ട​യി​ൽ കു​ട്ടി​യു​ടെ ക​ഴു​ത്തി​ലു​ണ്ടാ​യി​രു​ന്ന മാ​ല പൊ​ട്ടി​ച്ചെ​ടു​ക്കു​ക​യാ​യി​രു​ന്നു​വ​ത്രെ.

തു​ട​ർ​ന്ന് ഇ​ന്‍റ​ർ​വ്യൂ ക​ഴി​ഞ്ഞ് വീ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ് കു​ട്ടി​യു​ടെ ക​ഴു​ത്തി​ൽ നി​ന്നും മാ​ല കാ​ണാ​താ​യ വി​വ​രം വീ​ട്ടു​കാ​ർ അ​റി​യു​ന്ന​ത്.

തു​ട​ർ​ന്ന് ഇ​ന്‍റ​ർ​വ്യൂ ന​ട​ന്ന ഹോ​ട്ട​ലി​ലും സ​മീ​പ​പ്ര​ദേ​ശ​ത്തും അ​ന്വേ​ഷി​ച്ചെ​ങ്കി​ലും സ്വ​ർ​ണ​മാ​ല ക​ണ്ടെ​ത്താ​നാ​യി​ല്ല. തു​ട​ർ​ന്ന് ടൗ​ൺ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.

പോ​ലീ​സ് പ്ര​ദേ​ശ​ത്തെ സി​സി​ടി​വി പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് റോ​ഡി​ൽ വ​ച്ച് ന​സീ​ർ കു​ട്ടി​യു​ടെ ക​ഴു​ത്തി​ൽ നി​ന്ന് മാ​ല പൊ​ട്ടി​ക്കു​ന്ന ദൃ​ശ്യം ക​ണ്ട​ത്. തു​ട​ർ​ന്ന് ഇ​യാ​ളെ അ​റ​സ്റ്റു​ചെ​യ്യു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment