അ​തി​വേ​ഗം കി​റു​കൃ​ത്യം..! സ്ത്രീ​ക​ൾ​ക്കെ​തി​രാ​യ കു​റ്റ​കൃ​ത്യം തെളിയിക്കുന്നതിൽ മെ​ഡി​ക്ക​ൽ കോ​ളജ് പോ​ലീ​സി​ന്‍റെ അ​ന്വേ​ഷ​ണ മി​ക​വി​നു പൊ​ൻ​തൂ​വ​ൽ


സ്വ​ന്തം ലേ​ഖ​ക​ൻ
തൃ​ശൂ​ർ: സ്ത്രീ​ക​ൾ​ക്കെ​തി​രാ​യ കു​റ്റ​കൃ​ത്യം ഏ​റ്റ​വും വേ​ഗ​ത്തി​ലും അ​തീ​വ വൈ​ദ​ഗ്ധ്യ​ത്തോ​ടെ​യും അ​ന്വേ​ഷ​ണം ന​ട​ത്തി കോ​ട​തി​യി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച് മി​ക​വു തെ​ളി​യി​ച്ച് തൃ​ശൂ​ർ സി​റ്റി മെ​ഡി​ക്ക​ൽ കോ​ള​ജ് പോ​ലീ​സ് സ്റ്റേ​ഷ​ൻ.

വി​വാ​ഹി​ത​നും മൂ​ന്നു മ​ക്ക​ളു​ടെ പി​താ​വു​മാ​ണെ​ന്നു​ള്ള വി​വ​രം മ​റ​ച്ചു​വ​ച്ച്, വി​വാ​ഹ​വാ​ഗ്ദാ​നം ന​ൽ​കി, യു​വ​തി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ എ​റ​ണാ​കു​ളം പോ​ത്താ​നി​ക്കാ​ട് വ​യ​ൽ​പ​റ​ന്പി​ൽ ഷൈ​ജുവി​നെ​(39) ഇക്കഴിഞ്ഞ ഏ​ഴി​നാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ളജ് പോ​ലീ​സ് സ്റ്റേ​ഷ​ൻ ഇ​ൻ​സ്പെ​ക്ട​ർ പി.​പി. ജോ​യ്, അ​സി. സ​ബ് ഇ​ൻ​സ്പെ​ക്ട​ർ കെ.​ബി. അം​ബി​ക, സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ എം.​എ. റി​യാ​സു​ദീ​ൻ, എം.​കെ. പ്ര​കാ​ശ​ൻ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണു പ്ര​തി​യെ അ​റ​സ്റ്റു​ചെ​യ്ത​ത്.

കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് 12 ദി​വ​സ​ത്തി​ന​കം പ​രാ​തി​ക്കാ​രി​യു​ടെ മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​നാ റി​പ്പോ​ർ​ട്ട്, പ്ര​തി​യു​ടെ പൊ​ട്ട​ൻ​സി ടെ​സ്റ്റ്, പ്ര​തി മു​ൻ​പ് വി​വാ​ഹം ക​ഴി​ച്ച​തി​ന്‍റെ ര​ജി​സ്ട്രേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ്, കു​റ്റ​കൃ​ത്യം ന​ട​ന്ന സം​ഭ​വ സ്ഥ​ല​ത്തി​ന്‍റെ മ​ഹ​സ​ർ തു​ട​ങ്ങി​യ രേ​ഖ​ക​ൾ ശേ​ഖ​രി​ച്ചും ശാ​സ്ത്രീ​യ​ പ​രി​ശോ​ധ​നാ റി​പ്പോ​ർ​ട്ട് ല​ഭ്യ​മാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളും പൂ​ർ​ത്തി​യാ​ക്കി.

12 ദി​വ​സ​ത്തി​ന​കം കോ​ട​തി​യി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു. ഇ​തോ​ടെ ഇ​യാ​ൾ​ക്കു ജാ​മ്യം ല​ഭി​ക്കാ​നു​ള്ള സാ​ധ്യ​ത കു​റ​ഞ്ഞു.
സ്ത്രീ​ക​ൾ​ക്കെ​തി​രാ​യ അ​തീ​വ ഗൗ​ര​വ​ക​ര​മാ​യ കു​റ്റ​കൃ​ത്യ​ത്തി​ൽ പ്ര​തി​യെ അ​റ​സ്റ്റു​ചെ​യ്യു​ക​യും ശാ​സ്ത്രീ​യ​മാ​യ തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ച്, അ​തി​വി​ദ​ഗ്ധ അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കി, 12 ദി​വ​സ​ത്തി​ന​കം ത​ന്നെ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച ഉ​ദ്യോ​ഗ​സ്ഥ​രെ ക​മ്മീ​ഷ​ണ​ർ ആ​ർ.​ ആദി ​ത്യ അ​ഭി​ന​ന്ദി​ച്ചു.

Related posts

Leave a Comment