തൃശൂർ: തൃശൂർ പൂരം വെടിക്കെട്ടിനെ പ്രതിസന്ധിയിലാക്കി പെസോയുടെയും ജില്ലാ ഭരണകൂടത്തിന്റെയും പുതിയ നിർദേശം. വെടിക്കെട്ട് നടക്കുന്ന തേക്കിൻകാട് മൈതാനത്തെ വെടിമരുന്ന് പുരയായ മാഗസിനോട് ചേർന്ന് നിർമിച്ച താത്കാലിക ഷെഡ് പൊളിച്ചു നീക്കണമെന്ന് പെസോയുടെ നിർദേശപ്രകാരം ജില്ലാ ഭരണകൂടം ദേവസ്വങ്ങൾക്ക് കത്ത് നൽകി.
സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് പൊളിക്കാൻ നിർദേശിക്കുന്നതെന്ന് കത്തിൽ വ്യക്തമാക്കുന്നു.എന്നാൽ തൃശൂർ പൂരത്തിന് വർഷങ്ങളായി തന്നെ മാഗസീനോട് ചേർന്ന് താത്കാലിക ഷെഡും ഉണ്ട്.
വെടികെട്ട് തൊഴിലാളികളുടെ വസ്ത്രങ്ങൾ, കുടിവെള്ളം, തൊഴിൽ ഉപകരണങ്ങൾ എന്നിവ സൂക്ഷിക്കുന്നതിനായാണ് ഇത് കെട്ടിയിട്ടുള്ളത്.
മാഗസീനിൽ വെടിക്കെട്ട് സമയത്ത് മാത്രമേ കരിമരുന്ന് എത്തിക്കുകയുള്ളൂവെന്നിരിക്കെ സുരക്ഷാകാരണങ്ങൾ ചൂണ്ടിക്കാണിക്കുന്നത് മനപൂർവം പ്രതിസന്ധിയുണ്ടാക്കുകയാണെന്ന ആക്ഷേപമാണ് ദേവസ്വങ്ങൾക്കുള്ളത്.
: തൃശൂർ പൂരം വെടിക്കെട്ടുമായി ബന്ധപ്പെട്ട് ഉയർന്നിട്ടുള്ള പുതിയ പ്രശ്നങ്ങളിൽ വിശദീകരണവുമായി ജില്ലാ ഭരണകൂടം. തേക്കിൻകാട് മൈതാനത്തെ വെടിക്കെട്ട് പുരകൾക്ക് സമീപമുള്ള ഷെഡുകൾ പൊളിക്കണം എന്ന് പെസൊയും.
ജില്ലാ ഭരണകൂടവും നിർദ്ദേശിച്ചതിനെ തുടർന്നാണ് പുതിയ പ്രതിസന്ധി ഉടലെടുത്തിരിക്കുന്നത്. പുതിയ നിർദേശത്തിനെതിരെ ദേവസ്വങ്ങൾ കടുത്ത എതിർപ്പ് പ്രകടിപ്പിച്ചതോടെയാണ് വിശദീകരണവുമായി ജില്ലാ ഭരണകൂടം രംഗത്തെത്തിയിരിക്കുന്നത്.